ലീഡ് മാറാതെ ആറ്റിങ്ങല്‍ എല്‍ഡിഎഫ്
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഡ് നില മാറാതെ എല്‍ഡിഎഫിന് അനുലൂകമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിയ്ക്കുന്നു. വോട്ടെണ്ണല്‍ ഒരു മണിയ്ക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എ സമ്പത്ത് തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയെക്കാള്‍ 9963 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ് സ്ഥാനര്‍ത്ഥി അഡ്വക്കേറ്റ് ബിന്ദു കൃഷ്ണയ്ക്ക് ഒരിയ്ക്കല്‍ പോലും ലീഡ് നേടാനായിട്ടില്ല.
സിറ്റിംഗ് എംപി കൂടിയായ സമ്പത്ത് ഇത്തവണയും വിജയം ഉറപ്പിച്ചാണ് തിരഞ്ഞടെപ്പിനിറങ്ങിയത്. ഇടതിന് അനുകൂല മണ്ഡലമായ ആറ്റിങ്ങലില്‍ എല്‍ഡിഎഫ് ഏറെക്കുറെ വിജയം ഉറപ്പിച്ചിരിയ്ക്കുകയാണ്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ തുച്ഛമായ ലീഡിന് മുന്നേറിയ സമ്പത്ത് വോട്ടെണ്ണല്‍ ഒരു മണിയ്ക്കൂര്‍ പിന്നിട്ടപ്പോള്‍ വ്യക്തമായ ലീഡ് നേടുന്നതാണ് കാണാനായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയെയും ബിജെപി സ്ഥാനാര്‍ത്ഥി ഗിരിജാ കുമാരിയെയും തിരഞ്ഞെടുപ്പില്‍ അപ്രസക്താരക്കിയുള്ള മുന്നേറ്റമാണ് സമ്പത്തിന്റേത്.
2009 ല്‍ 18,341 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ സമ്പത്ത് വിജയിച്ചത്.തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി നിന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കറിനെപ്പോലും പരാജയപ്പെടു്ത്തിയ പാരന്പര്യം ആറ്റിങ്ങല്‍ മണ്ഡല (പഴയ ചിറയിന്‍കീഴ് മണ്ഡലം) ത്തിനുണ്ട്.












Click it and Unblock the Notifications