ശീലങ്ങളിലും വിശ്വാസങ്ങളും വിട്ടു വീഴ്ച ചെയ്യാത്ത സ്ഥാനാര്‍ഥി: കവിയുടെ തിരഞ്ഞെടുപ്പു കാലം ഇങ്ങനെ
തിരുവന്തപുരം: മലയാളത്തിന്റെ കാവ്യ സാന്ദ്രമായ പ്രിയ കവി ഒ എന്‍ വി കുറുപ്പിന്റെ വിയോഗം സാഹിത്യ ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. സാഹിത്യത്തിന് പുറമെ സ്ഥാനാര്‍ഥിയായും ഇദ്ദേഹം രംഗെത്തിയിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാണ് തിരെഞ്ഞെടുപ്പ് രംഗത്തേക്ക് ഒന് വി കുറുപ്പ് കടന്നു വന്നത്. ഈ വരവ് പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു.
എന്നാല്‍ അടിയുറച്ച കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നുവെങ്കിലും സ്ഥാനാര്‍ഥിയാകാന്‍ അദ്ദേഹത്തിന് തീര്‍ത്തും താല്പര്യമുണ്ടായിരുന്നില്ല. സ്ഥാനാര്ർഥിയായിരുന്നിട്ടും തന്ർറെ ശീലങ്ങളും വിശ്വാസങ്ങളിലും വിട്ടുവീഴ്ച ചെയ്യാനാർ കവി തയാറായിരുന്നില്ല.

സാഹിത്യ ലോകത്ത്
മലയാള സാഹിത്യ ലോകത്ത് എക്കാലത്തെയും നിറ സാന്നിധ്യമായിരുന്നു കവി ഒ എന്‍ വി കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം, പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. 13 തവണ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിലേക്ക്
തികഞ്ഞ ഇടതു സഹയാത്രികനാണ് ഒഎന് വി കുറുപ്പ്. 1989 ല്‍ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ സ്ഥാനാര്ഥിയായിട്ണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഒഎന് വി കടന്നു വന്നത്. ഇകെ നായനാര്‍, പികെ വി, ടികെ രാമകൃഷ്ണന്, വി എസ് , എന്നിവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണഅ കവി മത്സരിക്കാന്‍ അങ്കത്തട്ടിലേക്ക് ഇറങ്ങിയത്.

വോട്ടിന് വേണ്ടി ശീലങ്ങള്‍ മാറ്റിയോ
സ്ഥാനാര്‍ത്ഥിയായെങ്കിലും വോട്ടിന് വേണ്ടി തന്റെ ശീലങ്ങളിലും വിശ്വാസങ്ങളിലും നിര്‍ബന്ധങ്ങളിലൊന്നും വിട്ടു വീഴ്ച ചെയ്യാന്‍ കവി തയാറായിരുന്നില്ല.

തിരഞ്ഞെടുപ്പ് കാലം ഇങ്ങനെ
തിരഞ്ഞെടുപ്പ പ്രചാരണം പലപ്പോഴും രാത്രി വൈകിയാണ് അവസാനിക്കാറ്. തീരപ്രദേശങ്ങളിലും മറ്റും കാത്തു നില്ക്കുന്ന സാധാരണക്കാരുടെ സ്വീകരണങ്ങള്‍ എത്ര വൈകിയാലും അടുത്ത ദിവസത്തേക്ക് മാറ്റാതെ പങ്കെടുക്കാറുണ്ടെന്ന് അദ്ദേ്ഹത്തിന്റെ സുഹൃത്തായ പ്രമുഖ നാടക കൃത്തായ പിരപ്പന്‍കോട് മുരളി പറയുന്നു.

പരസ്യമായി ശാസിച്ചത്
തിരഞ്ഞെടുപ്പ് സ്വീകരണ സമയത്ത് അദ്ദേഹത്തിന് നേര്‍ക്ക് പുഷ്പ വൃഷ്ടി നടത്തുന്നതിനെ കവി എതിര്‍ത്തിരുന്നു. പൂക്കള്‍ എറിഞ്ഞവരെയെല്ലാം അദ്ദേഹം പരസ്യമായി ശാസിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തികഞ്ഞ അധ്യാപകനായിരുന്നുവെന്ന് മുരളി ഓര്‍ക്കുന്നു.

തിരഞ്ഞെടുപ്പ് ചിലവ്
വോട്ടഭ്യര്‍ത്ഥിച്ച് മാഹാരാജാവ് ചിത്തിര തിരുന്നാളിനെ കാണാന്‍ ഒഎന് വി പോയിരുന്നു. മാഹാരാജാവിനോട് വോട്ട് ചോദിച്ച കവിയോട് അദ്ദേഹം പറഞ്ഞത് വോട്ട് ചെയ്യാറില്ലെന്നും തിരഞ്ഞെടുപ്പ് ചിലവിന്റെ ചെറിയ പങ്ക് വഹിക്കാമെന്നുമായിരുന്നു.

ദൈവം രക്ഷിക്കട്ടെ
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒന്‍വി ആര്‍ച്ച് ബിഷപ്പ് തിരുമേനിയെയും കണ്ടിരുന്നു. എന്നാല്‍ തിരുമേനിയുടെ വോട്ടെടുപ്പില്‍ താങ്കളെ ദൈവം ര്കഷിക്കട്ടെ എന്ന അഭിപ്രായത്തില്‍ രസകരമായ മറുപടിയാണ് കവി നല്‍കിയത്. ദൈവം സഹായിക്കുമെന്ന് തോന്നുന്നില്ല തിരുമേനി സഹായിച്ചാല്‍ വലിയ ഉപകാരമായിരുന്നുവെന്നായിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications