കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശീലങ്ങളിലും വിശ്വാസങ്ങളും വിട്ടു വീഴ്ച ചെയ്യാത്ത സ്ഥാനാര്‍ഥി: കവിയുടെ തിരഞ്ഞെടുപ്പു കാലം ഇങ്ങനെ

  • By Siniya
Google Oneindia Malayalam News

തിരുവന്തപുരം: മലയാളത്തിന്റെ കാവ്യ സാന്ദ്രമായ പ്രിയ കവി ഒ എന്‍ വി കുറുപ്പിന്റെ വിയോഗം സാഹിത്യ ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. സാഹിത്യത്തിന് പുറമെ സ്ഥാനാര്‍ഥിയായും ഇദ്ദേഹം രംഗെത്തിയിട്ടുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാണ് തിരെഞ്ഞെടുപ്പ് രംഗത്തേക്ക് ഒന്‍ വി കുറുപ്പ് കടന്നു വന്നത്. ഈ വരവ് പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു.

എന്നാല്‍ അടിയുറച്ച കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നുവെങ്കിലും സ്ഥാനാര്‍ഥിയാകാന്‍ അദ്ദേഹത്തിന് തീര്‍ത്തും താല്‍പര്യമുണ്ടായിരുന്നില്ല. സ്ഥാനാര്ർഥിയായിരുന്നിട്ടും തന്ർറെ ശീലങ്ങളും വിശ്വാസങ്ങളിലും വിട്ടുവീഴ്ച ചെയ്യാനാർ കവി തയാറായിരുന്നില്ല.

സാഹിത്യ ലോകത്ത്

സാഹിത്യ ലോകത്ത്

മലയാള സാഹിത്യ ലോകത്ത് എക്കാലത്തെയും നിറ സാന്നിധ്യമായിരുന്നു കവി ഒ എന്‍ വി കുറുപ്പ്. ജ്ഞാനപീഠ പുരസ്‌കാരം, പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. 13 തവണ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിലേക്ക്

തിരഞ്ഞെടുപ്പിലേക്ക്

തികഞ്ഞ ഇടതു സഹയാത്രികനാണ് ഒഎന്‍ വി കുറുപ്പ്. 1989 ല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായിട്ണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഒഎന്‍ വി കടന്നു വന്നത്. ഇകെ നായനാര്‍, പികെ വി, ടികെ രാമകൃഷ്ണന്‍, വി എസ് , എന്നിവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണഅ കവി മത്സരിക്കാന്‍ അങ്കത്തട്ടിലേക്ക് ഇറങ്ങിയത്.

വോട്ടിന് വേണ്ടി ശീലങ്ങള്‍ മാറ്റിയോ

വോട്ടിന് വേണ്ടി ശീലങ്ങള്‍ മാറ്റിയോ

സ്ഥാനാര്‍ത്ഥിയായെങ്കിലും വോട്ടിന് വേണ്ടി തന്റെ ശീലങ്ങളിലും വിശ്വാസങ്ങളിലും നിര്‍ബന്ധങ്ങളിലൊന്നും വിട്ടു വീഴ്ച ചെയ്യാന്‍ കവി തയാറായിരുന്നില്ല.

തിരഞ്ഞെടുപ്പ് കാലം ഇങ്ങനെ

തിരഞ്ഞെടുപ്പ് കാലം ഇങ്ങനെ

തിരഞ്ഞെടുപ്പ പ്രചാരണം പലപ്പോഴും രാത്രി വൈകിയാണ് അവസാനിക്കാറ്. തീരപ്രദേശങ്ങളിലും മറ്റും കാത്തു നില്‍ക്കുന്ന സാധാരണക്കാരുടെ സ്വീകരണങ്ങള്‍ എത്ര വൈകിയാലും അടുത്ത ദിവസത്തേക്ക് മാറ്റാതെ പങ്കെടുക്കാറുണ്ടെന്ന് അദ്ദേ്ഹത്തിന്റെ സുഹൃത്തായ പ്രമുഖ നാടക കൃത്തായ പിരപ്പന്‍കോട് മുരളി പറയുന്നു.

പരസ്യമായി ശാസിച്ചത്

പരസ്യമായി ശാസിച്ചത്

തിരഞ്ഞെടുപ്പ് സ്വീകരണ സമയത്ത് അദ്ദേഹത്തിന് നേര്‍ക്ക് പുഷ്പ വൃഷ്ടി നടത്തുന്നതിനെ കവി എതിര്‍ത്തിരുന്നു. പൂക്കള്‍ എറിഞ്ഞവരെയെല്ലാം അദ്ദേഹം പരസ്യമായി ശാസിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തികഞ്ഞ അധ്യാപകനായിരുന്നുവെന്ന് മുരളി ഓര്‍ക്കുന്നു.

തിരഞ്ഞെടുപ്പ് ചിലവ്

തിരഞ്ഞെടുപ്പ് ചിലവ്

വോട്ടഭ്യര്‍ത്ഥിച്ച് മാഹാരാജാവ് ചിത്തിര തിരുന്നാളിനെ കാണാന്‍ ഒഎന്‍ വി പോയിരുന്നു. മാഹാരാജാവിനോട് വോട്ട് ചോദിച്ച കവിയോട് അദ്ദേഹം പറഞ്ഞത് വോട്ട് ചെയ്യാറില്ലെന്നും തിരഞ്ഞെടുപ്പ് ചിലവിന്റെ ചെറിയ പങ്ക് വഹിക്കാമെന്നുമായിരുന്നു.

ദൈവം രക്ഷിക്കട്ടെ

ദൈവം രക്ഷിക്കട്ടെ

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒന്‍വി ആര്‍ച്ച് ബിഷപ്പ് തിരുമേനിയെയും കണ്ടിരുന്നു. എന്നാല്‍ തിരുമേനിയുടെ വോട്ടെടുപ്പില്‍ താങ്കളെ ദൈവം ര്കഷിക്കട്ടെ എന്ന അഭിപ്രായത്തില്‍ രസകരമായ മറുപടിയാണ് കവി നല്‍കിയത്. ദൈവം സഹായിക്കുമെന്ന് തോന്നുന്നില്ല തിരുമേനി സഹായിച്ചാല്‍ വലിയ ഉപകാരമായിരുന്നുവെന്നായിരുന്നു.

English summary
LDF candidate of ONV KURUP LOKSABHA election,ശീലങ്ങളിലും വിശ്വാസങ്ങളും വിട്ടു വീഴ്ച ചെയ്യാത്ത സ്ഥാനാര്‍ഥി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X