ആലത്തൂരില്‍ പികെ ബിജു ഒരു ബൂത്തില്‍ സംപൂജ്യന്‍!! കനത്ത തിരിച്ചടി, സ്വതന്ത്രന് പോലും കിട്ടി 2
ആലത്തൂര്‍: എല്‍ഡിഎഫ് അനായാസ വിജയം പ്രതീക്ഷിച്ച മണ്ഡലമാണ് ആലത്തൂര്‍. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പികെ ബിജു വലിയ തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തില്‍ 1,52000 വോട്ടുകള്‍ക്കാണ് പികെ ബിജുവിനെ രമ്യ പരാജയപ്പെടുത്തിയത്.

തുടക്കം മുതല്‍ തന്നെ വലിയ ലീഡായിരുന്നു രമ്യ നിലനിര്‍ത്തിയിരുന്നത്. മണ്ഡലത്തിലെ 55 പഞ്ചായത്തുകളിലും മൂന്ന് നഗര സഭകളിലും രമ്യ ഹരിദാസ് ആയിരുന്നു മുന്നേറിയത്. രമ്യയുടെ വിജയത്തില്‍ നിര്‍ണായകമായ ചുവപ്പുകോട്ടയായ ആലത്തൂരും കൊല്ലങ്കോടും തരൂരുമായിരുന്നു. ഈ മണ്ഡലങ്ങള്‍ ബിജുവിനെ കൈവിട്ടതോടെ പരാജയം സമ്പൂര്‍ണമായി.
മണ്ഡലത്തില്‍ ഒരു ബൂത്തില്‍ ഒരു വോട്ട് പോലും നേടാനായില്ലെന്നത് സിറ്റിങ്ങ് എംപി കൂടിയ ബിജുവിന് കനത്ത ആഘാതമാണ് വരുത്തിയിരിക്കുന്നത്. നെല്ലിയാമ്പതി പഞ്ചായത്തിലുള്ള 138ാം ബൂത്തിലാണ് ബിജുക്ക് ഒരു വോട്ട് പോലും ലഭിക്കാതിരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പോലും ഇവിടെ നിന്ന് രണ്ട് വോട്ടുകള്‍ ലഭിച്ചിരുന്നു. രമ്യയ്ക്ക് ഇവിടെ നിന്ന് 32 വോട്ടുകളാണ് ലഭിച്ചത്. മണ്ഡലത്തില്‍ 533815 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. സിറ്റിങ് എംപി പികെ ബിജുവിന് 374847 വോട്ടുകളും ലഭിച്ചു. 158968 വോട്ടുകളുടെ ഭൂരിപക്ഷമാണ് രമ്യ നേടിയത്.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications