കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലത്തൂരില്‍ പികെ ബിജു ഒരു ബൂത്തില്‍ സംപൂജ്യന്‍!! കനത്ത തിരിച്ചടി, സ്വതന്ത്രന് പോലും കിട്ടി 2

  • By
Google Oneindia Malayalam News

ആലത്തൂര്‍: എല്‍ഡിഎഫ് അനായാസ വിജയം പ്രതീക്ഷിച്ച മണ്ഡലമാണ് ആലത്തൂര്‍. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പികെ ബിജു വലിയ തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തില്‍ 1,52000 വോട്ടുകള്‍ക്കാണ് പികെ ബിജുവിനെ രമ്യ പരാജയപ്പെടുത്തിയത്.

biju-ramya

തുടക്കം മുതല്‍ തന്നെ വലിയ ലീഡായിരുന്നു രമ്യ നിലനിര്‍ത്തിയിരുന്നത്. മണ്ഡലത്തിലെ 55 പഞ്ചായത്തുകളിലും മൂന്ന് നഗര സഭകളിലും രമ്യ ഹരിദാസ് ആയിരുന്നു മുന്നേറിയത്. രമ്യയുടെ വിജയത്തില്‍ നിര്‍ണായകമായ ചുവപ്പുകോട്ടയായ ആലത്തൂരും കൊല്ലങ്കോടും തരൂരുമായിരുന്നു. ഈ മണ്ഡലങ്ങള്‍ ബിജുവിനെ കൈവിട്ടതോടെ പരാജയം സമ്പൂര്‍ണമായി.

<strong>'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്" title="'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്"" />'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്"

മണ്ഡലത്തില്‍ ഒരു ബൂത്തില്‍ ഒരു വോട്ട് പോലും നേടാനായില്ലെന്നത് സിറ്റിങ്ങ് എംപി കൂടിയ ബിജുവിന് കനത്ത ആഘാതമാണ് വരുത്തിയിരിക്കുന്നത്. നെല്ലിയാമ്പതി പഞ്ചായത്തിലുള്ള 138ാം ബൂത്തിലാണ് ബിജുക്ക് ഒരു വോട്ട് പോലും ലഭിക്കാതിരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പോലും ഇവിടെ നിന്ന് രണ്ട് വോട്ടുകള്‍ ലഭിച്ചിരുന്നു. രമ്യയ്ക്ക് ഇവിടെ നിന്ന് 32 വോട്ടുകളാണ് ലഭിച്ചത്. മണ്ഡലത്തില്‍ 533815 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. സിറ്റിങ് എംപി പികെ ബിജുവിന് 374847 വോട്ടുകളും ലഭിച്ചു. 158968 വോട്ടുകളുടെ ഭൂരിപക്ഷമാണ് രമ്യ നേടിയത്.

<strong>വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!</strong>വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!

English summary
ldf candidate pk biju scored only zero votes in a booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X