കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: 16ാ ം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി വിജയിച്ചു. 5958 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കടുത്ത മത്സരമാണ് ഇക്കുറി കണ്ണൂരില്‍ നടന്നത്. വോട്ടെണ്ണല്‍ 50 ശതമാനം പിന്നിട്ടപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിയ്ക്ക് അനുകൂലമായിരുന്നു കണ്ണൂരിലെ ലീഡ് നില. എന്നാല്‍ വോട്ടെണ്ണല്‍ 90ം ശതമാനം പിന്നിട്ടപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനായിരുന്നു ലീഡ്. തുടര്‍ന്ന് ഫോട്ടോഫിനിഷിലേയ്ക്ക് വിജയം പികെ ശ്രീമതിയ്ക്ക്

വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് അടുത്തപ്പോള്‍ ആറ് വോട്ടില്‍ നിന്ന് കെ സുധാകരന്റെ ലീഡ് 600 ല്‍ അധികമായി എന്നാല്‍ ആയിരത്തിന് മുകളില്‍ ലീഡ് ഉയര്‍ത്താനാകാതെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂരില്‍ നടന്നത്. ഈ നില വോട്ടെണ്ണലിന്‍റെ അവസാനഘട്ടത്തിലും തുടര്‍ന്നു. എന്നാല്‍ 90 ശതമാനത്തിലധികം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ആയിരത്തിലധികമായി ലീഡ് ഉയര്‍ത്താന്‍ കെ സുധാകരന് കഴിഞ്ഞില്ല. 500 നും ആയിരത്തിനും ഇടയില്‍ ലീഡ് നില മാറി മറിഞ്ഞു കൊണ്ടേയിരുന്നു.

PK Sreemathy

എന്നാല്‍ വീണ്ടും ലീഡ് ശ്രീമതിയ്ക്ക് അനുകൂലമായി.600 ല്‍ അധികം ലീഡുമായി പികെ ശ്രമീതി മുന്നിലെത്തി. എന്നാല്‍ 2000 ത്തില്‍ അധികം വോട്ട് നേടാന്‍ പികെ ശ്രീമതിയ്ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ലീഡ് ഗണ്യമായി കുറഞ്ഞ് 28 വോട്ടിന്‍റെ മാത്രം ലീഡിലെത്തി.

40 വോട്ടിന്‍റെ ലീഡുമായി സുധാകരന്‍ വീണ്ടും ലീഡ് നേടുകയായിരുന്നു. എന്നാല്‍ ലീഡ് അധികനേരം നില നിര്‍ത്താന്‍ സുധാകരനായില്ല. 180 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷവുമായി ശ്രീമതി വീണ്ടും ഒന്നാമതെത്തി. 98 ശതമാനം വോട്ടെണ്ണിയപ്പോള്‍ 1842 വോട്ടുമായി ലീഡ് ഉയര്‍ത്താന്‍ പികെ ശ്രീമതിയ്ക്ക് കഴിഞ്ഞു. നിമിഷങ്ങള്‍ക്കകം മൂവായിരത്തിലധികമായി ലീഡ് ഉയര്‍ന്നു. ഒടുവില്‍ 5000 ല്‍ അധികം വോട്ടുമായി പികെ ശ്രീമതി വിജയം ഉറപ്പിച്ചു

English summary
LDF candidate pk sreemathy wins in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X