Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരത്തില്‍ വടിവാള്‍; വടിവാളല്ല കൃഷി ആയുധമെന്ന് സിപിഎം വിശദീകരണം

ഒറ്റപ്പാലം: പാലക്കാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എംബി രാജേഷിന്‍റെ വാഹന പ്രചാരണജാഥക്കിടെ വടിവാൾ കണ്ടെത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. എൽഡിഎഫ് പര്യടനത്തിനിടെ മറിഞ്ഞ ഇരുചക്രവാഹനത്തിൽ നിന്ന് ആയുധം തെറിച്ചു വീഴുകയായിരുന്നു.

സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കപ്പെട്ടതോടെ സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ പ്രതീകമാണ് ഇതെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്ത് എത്തി. സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വടിവാളുമായി വാഹന പ്രചരണജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

cong

അതേസമയം, കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണതെന്നാണ് സിപിഎം വിശദീകരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും കൃഷിടിയത്തിൽ നിന്ന് വന്നു ജാഥയിൽ ചേർന്നവരാണ് അപകടത്തിൽപ്പെട്ടതെന്നും സിപിഎം വിശദീകരിക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്: പാലക്കാട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+