കൊല്ലത്ത് തമിഴ് താരങ്ങളും പ്രചാരണത്തിനോ?
കൊല്ലം: സമ്മതിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സിനിമാ ലോകത്തു നിന്നുള്ള താരങ്ങളാണ്. ഇനി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത താരങ്ങളോ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. ഇതൊന്നും പോരാതെ ചില നേതാക്കളുടെ പോസ്റ്ററിലെങ്കിലും സ്ഥാനം പിടിച്ച താരങ്ങളുമുണ്ടന്നതാണ് കൗതുകം
ഒരു 'അട്രാക്ഷന്' വേണ്ടി സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ താരങ്ങളുടെ ഫോട്ടോയും വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. എന്നാല്‍ മലയാളത്തില്‍ ഇത്രയും എണ്ണ പറഞ്ഞ താരങ്ങളുണ്ടായിട്ടും കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പോസ്റ്ററിലും ഫ്‌ളക് ബോര്‍ഡിലും തമിഴ് സൂപ്പര്‍ സ്റ്റാറുകളുടെ ഫോട്ടോ പതിപ്പിച്ചതെന്നതിനാണെന്ന് സത്യമായിട്ടും അവിടെയുള്ള സ്ഥാനാര്‍ത്തികള്‍ക്കറിയില്ല.

ഇടതു പക്ഷവും തമിഴ് സൂപ്പര്‍സ്റ്റാറുകളും തമ്മിലെന്താണ് ബന്ധമെന്ന് ചോദിക്കരുത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തമിഴ് മേഖലയായ കഴുതുരുട്ടി, നാഗമല, വെഞ്ച്വാര്‍, ആനച്ചാടി, അമ്പനാട് കുളത്തൂപുഴയിലെ കൂവക്കാട് കേളങ്കാവ് ആര്‍ പി എല്‍ കോളനി എന്നീ മേഖലകളിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം തമിഴ് സൂപ്പര്‍സ്റ്റാറുകളുടെ ഫോട്ടോയും പതിപ്പിച്ചിരിക്കുന്നത്.
വിജയ്, അജിത്ത്, രജനീകാന്ത് എന്നിവരോടൊപ്പം നില്‍ക്കുന്ന എം എ ബേബിയുടെ കൂറ്റന്‍ ഫഌക്‌സും സ്ഥാപിട്ടിച്ചുണ്ട്. ഡി വൈ എഫ് ഐ യൂണിറ്റുകളുടെ പേരില്‍ കിഴക്കന്‍ മേഖലയിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുള്ളത്. ഈ താരങ്ങളാരും തന്നെ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചതായോ പാര്‍ട്ടിയില്‍ ചേര്‍ന്നതായോ അറിയില്ല. പിന്നെയെങ്ങനെ താരങ്ങളുടെ ഫോട്ടോ പോസ്റ്ററില്‍ വന്നെന്നാണ് വോട്ടര്‍മ്മാരുടെ സംശയം












Click it and Unblock the Notifications