ചരിത്ര വിജയം ആഘോഷിച്ച് ഇടത് മുന്നണി, വീടുകളിൽ ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും വിജയാഘോഷം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം സംസ്ഥാന വ്യാപകമായി ആഘോഷിച്ച് ഇടത് മുന്നണി. വീടുകിളും പാര്‍ട്ടി ഓഫീസുകളിലും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചുമാണ് വിജയാഘോഷം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അടക്കമുളളവര്‍ വിജയാഘോഷത്തിന്റെ ഭാഗമായി. മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മെഴുകുതിരി തെളിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആണ് വിജയാഘോഷം വീടുകളില്‍ തന്നെ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്ററിലും വിജയാഘോഷം നടന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുന്നത്. തിരഞ്ഞെടുപ്പില്‍ 140ല്‍ 99 സീറ്റുകളിലും വിജയിച്ചാണ് ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയത്.

അതേസമയം ഈ കൊവിഡ് ദുരിതകാലത്ത് എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം നടത്തിയത് ശരിയായില്ലെന്ന് വിമർശിച്ച് നടനും ഇടത് അനുഭാവിയുമായ ഹരീഷ് പേരടി രംഗത്ത് വന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു...PPE കിറ്റ് അണിഞ്ഞ് ആബുലൻസിൻ്റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് DYFI സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാൻ പറ്റുന്നുണ്ട്....38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല...ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിൻ്റെ കുഴപ്പമാണ്...ക്ഷമിക്കുക..''
Recommended Video
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications