കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൗസ് ഉപരോധത്തിന് ആളില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിന് ആളെത്തുന്നില്ലെന്ന് പരാതി. സമരം വഴിപാടാകുമെന്ന് ആദ്യമേ സൂചന ഉണ്ടായിരുന്നെങ്കലും ഇത്തരത്തില്‍ പാളിപ്പോകുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.

ആളില്ലാത്തതാണ് സമരം നേരിടുന്ന പ്രധാന പ്രശ്‌നം. സമരത്തിന്റെ രീതിയും പോര എന്ന് ആക്ഷേപമുണ്ട്.

ഓരോ ദിവസവും ഓരോ നിയമസഭ മണ്ഡലങ്ങളില്‍ നിന്ന് ആളുകളെ പങ്കെടുപ്പിച്ച് സമരം നടത്താനായിരുന്നു തീരുമാനം. ആദ്യ ദിവസം തന്നെ പക്ഷേ അറനൂറ് പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്. അറസ്റ്റ് വരിച്ചതാകട്ടെ 300 പേരും.

LDF Cliff House Siege

സമരം ഓരോ ദിവസം മുന്നോട്ട് പോകുമ്പോഴും ആളുകളുടെ പങ്കാളിത്തം കുറഞ്ഞ് വരികയാണ്. രണ്ടാം ദിവസമായപ്പോള്‍ ആദ്യ ദിനത്തിന്റെ പകുതിയോളം പ്രവര്‍ത്തകര്‍ മാത്രമാണ് അണി നിരന്നത്. മൂന്നാം ദിവസത്തില്‍ പങ്കാളിത്തം പിന്നെയും കുറഞ്ഞു.

ഡിസംബര്‍ 11 ന് സമരത്തിന്റെ മൂന്നാം ദിവസം ഉപരോധം ഉദ്ഘാടനം ചെയ്തത് സിപിഐ നേതാവ് സി ദിവാകരന്‍ ആണ്. നേതാവെത്തി അരമണിക്കൂറോളം കാത്ത് നിന്നപ്പോഴാണത്തെ പ്രവര്‍ത്തകര്‍ പ്രകടനവുമായി ക്ലിഫ് ഹൗസ് പരിസരത്ത് എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ എല്ലാ ദിവസവും തന്റെ ജോലികള്‍ കൃത്യമായി ചെയ്യുന്നുമുണ്ട്.

സമരം പ്രതീകാത്മകം മാത്രമല്ല, പ്രഹസനവും ആകുന്നു എന്നാണ് ഇപ്പോള്‍ നേതാക്കള്‍ പോലും വിലയിരുത്തുന്നത്. ഈ രീതിയില്‍ ക്ലിഫ് ഹൗസ് ഉപരോധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഘടകക്ഷികളില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. ്അടിയന്തരമായി എല്‍ഡിഎഫ് യോഗം വിളിച്ച് ചേര്‍ത്ത് സമരത്തിന്റെ ഭാവി തീരുമാനിക്കണം എന്നാണ് ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.

English summary
LDF Cliff House Siege failed because of less participation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X