ക്ലിഫ് ഹൗസ് ഉരോധം വഴിപാട് തന്നെ
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം വഴിപാടായി. പ്രതീക്ഷിച്ചത്ര ആളുകളെ പാര്‍ട്ടിക്ക് ഉപരോധത്തില്‍ പങ്കെടുപ്പിക്കാനായില്ല. മാത്രമല്ല, ഉപരോധത്തെ വെട്ടിച്ച് മുഖ്യമന്ത്രി ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.
അനിശ്ചിത കാല ക്ലിഫ് ഹൗസ് ഉപരോധത്തിനായിരുന്നു എല്‍ഡിഎഫ് ആഹ്വാനം ചെയ്തത്. സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ തുടര്‍ച്ചയായി ആവിഷ്കരിച്ച സമരം മുഖ്യമന്ത്രിയുടെ രാജിയില്‍ മാത്രമേ അവസാനിക്കൂ എന്നാണ് സിപിഎം നേതൃത്വം അവകാശപ്പെട്ടിരുന്നത്.
സമരം ഒരു തരത്തിലും പ്രതീകാത്മകം ആകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് കഴിഞ്ഞ ദിവസം കൂടി പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉപരോധം തുടങ്ങി മിനിട്ടുകള്‍ക്കകം തന്നെ നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഉപരോധത്തിന്റെ വിശേഷങ്ങള്‍ അറിയാം

അനിശ്ചിത കാല ഉപരോധം
മുഖ്യമന്ത്രി രാജിവക്കും വരെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാനാണ് എല്‍ഡിഎഫിന്റെ പദ്ധതി.

ക്ലിഫ് ഹൗസ് മാര്‍ച്ച്
ആദ്യ ദിവസം എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.

ഉദ്ഘാടനം വിഎസ്
വിഎസ് അച്യുതാനന്ദനാണ് ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് നേതാക്കളായ വൈക്കം വിശ്വന്, സി ദിവാകരന്, മാത്യു ടി തോമസ്, പിസി തോമസ്, കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.

ചൂല് പ്രയോഗം
ജനങ്ങള്‍ ചൂലെടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചൊഴിയണം എന്നാണ് വിഎസ് ഉദ്ഘാടനപ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. ദില്ലിയില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തെ സൂചിപ്പിക്കുന്നതായിരുന്നു വിഎസിന്റെ ചൂല് പ്രയോഗം

അറസ്റ്റില്‍ തീര്‍ന്ന ഉപരോധം
സമരം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും പോലീസെത്തി ഉപരോധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. അതോടെ ആദ്യ ദിവസത്തെ ഉപരോധവും തീര്‍ന്നു. കോടിയേരി അടക്കമുള്ള നേതാക്കള്‍ അറസ്റ്റ് വരിച്ചു.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications