എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധം തുടങ്ങി
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസ് ഉപരോധ സമരം തുടങ്ങി. എന്നാല്‍ മുഖ്യമന്ത്രി ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
ഡിസംബര്‍ 9 ന് രാവിലെ ഒന്‍പത് മണിയോടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്.

വെള്ളയമ്പലം-കവടിയാര്‍ റോഡില്‍ രാജ് ഭവന് മുന്നില്‍ സംഘടിച്ചതിന് ശേഷം പ്രകടനമായാണ് ക്ലിഫ് ഹൗസിന് മുന്നിലെ പ്രധാന പാതയില്‍ സമരക്കാര്‍ എത്തിയത്. പോലീസ് തടഞ്ഞാല്‍ അറസ്റ്റ് വരിക്കാനാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് ജങ്ഷനിലെ പ്രധാന പാതയൊഴികെ ക്ലിഫ് ഹൗസിലേക്കുള്ള മറ്റ് വഴികള്‍ തടയില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി ഇല്ലാത്ത ക്ലിഫ് ഹൗസ് വെറുതേ ഉപരോധിക്കുന്നത് സമരത്തിന്റെ നിറം കെടുത്തും എന്നും ആക്ഷേപം ഉണ്ട്. സമരം പ്രതീകാത്മകം മാത്രമം ആയിരിക്കുമെന്ന് ആദ്യ ഘട്ടത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇടത് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞത് ശക്തമായ സമരം തന്നെയായിരിക്കും അരങ്ങേറുക എന്നായിരുന്നു. എന്നാല്‍ 5000 പ്രവര്‍ത്തകരെ പ്രതീക്ഷ്ിച്ച സമരത്തിന്റെ തുടക്കത്തില്‍ തന്നെ അണികളുടെ സാന്നിധ്യം കുറവായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നുത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications