സസ്‌പെന്‍ഷന്‍ ജയരാജന് മണ്ണാങ്കട്ട! സ്പീക്കര്‍ കോണ്‍ഗ്രസ് ശിപായി!!
കണ്ണൂര്‍: 'കയ്യൂരിന്റെ കരുത്താണ്, കരിവള്ളൂരിന്‍ സത്താണ്, അസ്ഥികള്‍ പൂക്കും വയലാറിന്റെ ശക്തിയതാണീ പ്രസ്ഥാനം... ' സിപിഎമ്മുകാരും ഡിവൈഎഫ്‌ഐക്കാരും എസ്എഫ്‌ഐക്കാരും ഒക്കെ ഒരുപോലെ വിളിക്കുന്ന മുദ്രാവാക്യമാണിത്. അങ്ങനെ മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ഒരു സസ്‌പെന്‍ഷനൊക്കെ അത്ര വലിയ പ്രശ്‌നമാണോ...
ഒരു പ്രശ്‌നമേയല്ലെന്നാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും എംഎല്‍എയും ആയ ഇപി ജയരാജന്‍ പറയുന്നത്. സ്പീക്കറുടെ ഡയസില്‍ കയറി അക്രമം കാണിച്ച സംഭവത്തില്‍ ജയരാജനെ നിയമസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

നിയമസഭയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ തനിക്ക് മണ്ണാങ്കട്ടയാണെന്നാണ് ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ ചെലവില്ല താന്‍ എംഎല്‍എ ആയത്. ഇവിടത്തെ ജനങ്ങളാണ് തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു . സസ്‌പെന്‍ഷന്‍ ഉത്തരവും കൈപ്പറ്റി കണ്ണൂരിലെത്തിയ ജയരാജന് റെയില്‍വേ സ്റ്റേഷനില്‍ വച്ച് സ്വീകരണം നല്‍കി. അവിടെ വച്ചാണ് മണ്ണാങ്കട്ട പ്രയോഗം .
ബജറ്റ് ദിവസം നിയമസഭയില്‍ കാണിച്ച കാര്യങ്ങളില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ജയരാജന്‍ പറഞ്ഞത്. സ്പീക്കര്‍ കോണ്‍ഗ്രസ് ഓഫീസിലെ ശിപായിയെപ്പോലെയായി മാറിയെന്നും ജയരാജന്‍ ആരോപിച്ചു .












Click it and Unblock the Notifications