കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന്റെ ആ പണി ഏറ്റില്ല: രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലും യുഡഎഫിലും കാലാപങ്ങള്‍ക്ക് തന്നെ ഇടവരുത്തിയാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് ലഭിച്ചത്. മുന്നണിയിലില്ലാതിരുന്നു കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയിതില്‍ പ്രതേഷേധിച്ച് കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ട പൊട്ടിത്തെറിയുടെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. പിജെ കൂര്യനേയും പിസി ചാക്കോയേയും ഒതുക്കാന്‍ ലീഗിനെ മുന്‍നിര്‍ത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കളിച്ച കളിയായിരുന്നു കേരളകോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് ലഭ്യമാക്കയിതിന് പിന്നില്‍.

സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് കേരളാ കോണ്‍ഗ്രസില്‍ എത്തിയിട്ടും തര്‍ക്കങ്ങള്‍ അവസാനിച്ചിരുന്നില്ല.ഒടുവില്‍ കോട്ടയം എംപി ജോസ്‌കെ മാണിയെ രാജ്യസഭയിലേക്ക് അയക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി അദ്ദേഹം കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിക്കുകയും ചെയ്തു.എന്നാല്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയത് വീണ്ടും ആശങ്കകള്‍ക്ക് വകവെച്ചു. എന്നാല്‍ എല്‍ഡിഎഫിന്റെ പരാതി തള്ളി ജോസ് കെ മാണിയുടെ പത്രിക വരണാധികാരി സ്വീകിരിച്ചിരിക്കുയാണ് ഇപ്പോള്‍.

ജോസ് കെ മാണി തന്നെ

ജോസ് കെ മാണി തന്നെ

ജോസ് കെ മാണിയുടെ നോമിനേഷനെതിരെ എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളിക്കൊണട്് വരണാധികാരിയാ നിയമസഭാ സെക്രട്ടറി ബി കെ ബാബു പ്രകാശ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. ലോകസഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന്‍ നല്‍കിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടികാട്ടിയായിരുന്നു എല്‍ഡിഎഫ് പരാതി നല്‍കിയത്

പത്രിക തള്ളണം

പത്രിക തള്ളണം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് രംഗത്തെത്തിയത്. ഇരട്ടപദവി വിഷയത്തിലാണ് ജോസ് കെ മാണിക്കെതിരെ എല്‍ഡിഎഫ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടികാട്ടി സുരേഷ് കുറുപ്പ് എംഎല്‍എയാണ് വരണാധികാരിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി തള്ളിക്കൊണ്ടാണ് വരണാധികാരി ഇപ്പോള്‍ പത്രിക സ്വീകരിച്ചിരിക്കുന്നത്

ഇരട്ടപദവി

ഇരട്ടപദവി

ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രികയുടെ രണ്ടാം ഭാഗത്തില്‍ ഇരട്ടപദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യം അടങ്ങിയിട്ടുണ്ട്. ഇതിന് അതേ എന്നായിരുന്നു അദ്ദേഹം ഉത്തരം നല്‍കിയത്. ഇരട്ട പദവി വഹിക്കുന്നു എന്ന് ജോസ് കെ മാണി തന്നെ സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നായിരുന്നു എല്‍ഡിഎഫ് ആവശ്യപ്പെട്ടത്

മൂന്ന് പേര്‍

മൂന്ന് പേര്‍

ജോസ് കെ മാണിക്കെതിരേയുള്ള പരാതി തള്ളി അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചതോടെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തുന്നവരുടെ കാര്യത്തില്‍ വ്യക്തതയായി. കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റില്‍ രണ്ടുപേറെ വിജയിപ്പിക്കാന്‍ ഇടത്പക്ഷത്തിന് സാധിക്കും ഒരെണ്ണം യുഡിഎഫിനും. ഇടത്പക്ഷത്തിന്റെ നോമിനികളായി സിപിഎമ്മില്‍ നിന്ന് എളമരം കരീമും സിപിഐയില്‍ നിന്ന് ബിനോയ് വിശ്വവും രാജ്യസഭയിലെത്തും. ജോസ് കെ മാണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് എല്‍ഡിഎഫ് തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പ് കൂടാതെ മൂവരും രാജ്യസഭയിലേക്ക് എത്തും

English summary
ldf complaint against jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X