കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂത്തിലെത്തി വോട്ട് ചോദിച്ചു; ഉണ്ണിത്താനെതിരെ പരാതി, റീപോളിങിലും ഒഴിയാതെ വിവാദം

Google Oneindia Malayalam News

കാസര്‍ഗോഡ്: റീപോളിങ് നടക്കുന്ന കാസര്‍ഗോഡ് മണ്ഡലത്തിലെ ബൂത്തിലെത്തി യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്ന് പരാതി. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണ് പരാതി നല്‍കിയത്. പിലാത്തറ സ്‌കൂളിലെ 19ാം ബൂത്തിലെത്തിയാണ് ഉണ്ണിത്താന്‍ വോട്ട് ചോദിച്ചതെന്ന് പരാതിയില്‍ പറയുന്നു.

1

രാവിലെ ആറരയ്ക്ക് ഉണ്ണിത്താന്‍ ബൂത്തിലെത്തിയിരുന്നു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നവരോട് ഈ വേളയില്‍ വോട്ട് അഭ്യര്‍ഥിച്ചുവെന്നാണ് പരാതി. പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. സ്ഥാനാര്‍ഥിക്കെതിരെ നടപടി വേണം. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

രാഹുലിനൊപ്പം വേദി പങ്കിട്ടവര്‍ സുരേന്ദ്രന് ലൈക്കടിച്ചു; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വോട്ട് മറിഞ്ഞുരാഹുലിനൊപ്പം വേദി പങ്കിട്ടവര്‍ സുരേന്ദ്രന് ലൈക്കടിച്ചു; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വോട്ട് മറിഞ്ഞു

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് റീപോളിങ്. കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീ പോളിങ് നടക്കുന്നത്. പിലാത്തറ യുപി സ്‌കൂള്‍, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂളിലെ രണ്ടു ബൂത്തുകള്‍, കൂളിയാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ്. ഇതിന് പുറമെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പാമ്പുരുത്തി മാപ്പിള സ്‌കൂള്‍, കുന്നിരിക്കെ യുപി സ്‌കൂള്‍ എന്നീ ബൂത്തുകളിലും റീപോളിങ് നടക്കുകയാണ്.

അതേസമയം, കള്ളവോട്ടിന്റെ പേരില്‍ റീ പോളിങ് നടക്കുന്നതിനോട് വിയോജിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തുവന്നു. ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ റീപോളിങ് നടത്തുന്നത് പ്രയാസം സൃഷ്ടിക്കുന്നതാണ്. കള്ളവോട്ട് ചെയ്തവര്‍ക്ക് ശിക്ഷ നല്‍കിയാല്‍ മതിയാകുമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

English summary
LDF Complaint against UDF Candidate Rajmohan Unnithan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X