കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴയില്‍ മാണി തെറ്റുകാരനല്ലെന്ന് അറിയാമായിരുന്നു എന്ന് വിജയരാഘവന്‍; പിന്നാലെ റിപോര്‍ട്ട് തള്ളി

Google Oneindia Malayalam News

കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കത്തി നിന്ന വിഷയമായിരുന്നു ബാര്‍ കോഴ. ധനമന്ത്രി ആയിരുന്ന കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ഇടതുപക്ഷത്തിന്റെ സമരങ്ങള്‍. നിയമസഭയെ കൈയ്യാങ്കളി വേദിയാക്കിയ സംഭവങ്ങള്‍ക്കും പിന്നീട് കേരളക്കര സാക്ഷിയായി. എന്നാല്‍ ഇപ്പോള്‍ മറിച്ചുള്ള ചില വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബാര്‍ കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നയാണ് ഇടതുപക്ഷം സമരം നടത്തിയത് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു എന്ന് ഫ്‌ളാഷ് റിപ്പോര്‍ട്ട് ചെയ്തു.

മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്ന ആരോപണം വെറും രാഷ്ട്രീയമാണെന്നും വിജയരാഘവന്‍ പറഞ്ഞു എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ നിഷേധിച്ച് വിജയരാഘവന്‍ രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

മാണി തെറ്റുകാരനല്ല

മാണി തെറ്റുകാരനല്ല

വിജയരാഘവനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്- ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന്് ഇടതുപക്ഷത്തിന് അറിയാമായിരുന്നു. അക്കാര്യം അറിഞ്ഞു കൊണ്ടുതന്നെയാണ് സമരം നടത്തിയത്. സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ല. യുഡിഎഫിന് എതിരായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

നോട്ടെണ്ണല്‍ മെഷീന്‍ വെറും ആരോപണം

നോട്ടെണ്ണല്‍ മെഷീന്‍ വെറും ആരോപണം

മാണി യുഡിഎഫില്‍ നിന്നതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ സമരം നടത്തേണ്ടി വന്നത്. അദ്ദേഹം കോഴ വാങ്ങിയിട്ടില്ലെന്ന് അറിയാമായിരുന്നു. നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടായിരുന്നു എന്ന ആരോപണം വെറും രാഷ്രീയം മാത്രമായിരുന്നു. മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തിപരമായിരുന്നില്ല. മരിച്ചുപോയ ആളെ പറ്റി നല്ല കാര്യങ്ങളാണ് പറയേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഗൂഢാലോചന നടത്തിയത് ഉമ്മന്‍ ചാണ്ടി

ഗൂഢാലോചന നടത്തിയത് ഉമ്മന്‍ ചാണ്ടി

മാണി പോയതോടെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചു. കെ കരുണാകരനെ പറ്റി ഒരുപാട് ആക്ഷേപങ്ങള്‍ തങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് അതൊന്നും ഞങ്ങള്‍ പറയുന്നില്ല. കാരണം ഇതൊക്കെ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടാക്കിയത് ഉമ്മാന്‍ ചാണ്ടിയാണ്. മാണിയെ ദുര്‍ബലപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫ് പ്രതിസന്ധിയില്‍

യുഡിഎഫ് പ്രതിസന്ധിയില്‍

ജോസ് കെ മാണി എല്‍ഡിഎഫില്‍ വരുന്നതോടെ യുഡിഎഫ് ദുര്‍ബലപ്പെടും. യുഡിഎഫ് ദുര്‍ബലപ്പെടണം. എല്‍ഡിഎഫിന്റെ ലക്ഷ്യം തുടര്‍ഭരണമാണ്. യുഡിഎഫ് പ്രതിസന്ധി നേരിടുന്നു. പ്രധാന കക്ഷി അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കുന്നു. ജോസിന്റെ തീരുമാനങ്ങളോട് പോസിറ്റീവ് സമീപനമാണ് ഞങ്ങള്‍ക്കുള്ളത് എന്നും വിജയരാഘവന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് നിഷേധിച്ച് വിജയരാഘവന്‍

റിപ്പോര്‍ട്ട് നിഷേധിച്ച് വിജയരാഘവന്‍

അതേസമയം, ഫ്‌ളാഷ് വാര്‍ത്തയെ നിഷേധിച്ച് വിജയരാഘവന്‍ പിന്നീട് രംഗത്തുവന്നു. പ്രത്യേകമായി വാര്‍ത്തയില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അവരുടെ ചോദ്യങ്ങളാണ്. എന്റെ ഉത്തരങ്ങളല്ല. ടെലിഫോണില്‍ ചോദ്യങ്ങളായി ഉന്നയിച്ച വിഷയങ്ങളെ എന്റെ ഉത്തരങ്ങളാക്കി വിവര്‍ത്തനം ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകന്‍ ചെയ്തതെന്നും വിജയരാഘവന്‍ അറിയിച്ചു.

Recommended Video

cmsvideo
പശുവിന്റെ പാല്‍ കുറഞ്ഞത് വരെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് പറയും'
ലേഖകന് തന്റെ വാക്ക് മനസിലായില്ല

ലേഖകന് തന്റെ വാക്ക് മനസിലായില്ല

മാര്‍ക്‌സിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഫ്‌ളാഷ് റിപ്പോര്‍ട്ടും. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരായ സമരമാണ് തങ്ങള്‍ നടത്തിയത്. കെഎം മാണിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദിവംഗധനായ വ്യക്തിയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച അനിവാര്യമല്ല എന്ന മറുപടിയാണ് നല്‍കിയത്. മാധ്യമപ്രവര്‍ത്തകന് തന്റെ വാക്ക് മനസിലായില്ല എന്ന് സംശയിക്കുന്നു എന്നും വിജയരാഘവന്‍ പറഞ്ഞു.

ആര്‍ക്കുമറിയാത്ത എസ്പിബി; എഞ്ചിനിയറാകാന്‍ പോയി... പക്ഷേ, റെക്കോഡുകളുടെ പെരുമഴക്കാലംആര്‍ക്കുമറിയാത്ത എസ്പിബി; എഞ്ചിനിയറാകാന്‍ പോയി... പക്ഷേ, റെക്കോഡുകളുടെ പെരുമഴക്കാലം

പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡിപ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി

English summary
LDF Convener A Vijayaraghavan says that We knew that KM Mani did not relation with Bar Bribe- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X