കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജയുടെ കാര്യത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി; വകുപ്പ് പിണറായിക്ക് പാര, സ്ഥാനം തെറിക്കും?

പനിമരങ്ങൾ കൂടിയതും അനായാസമായി പരിഹരിക്കാമായിരുന്ന മെഡിക്കൽ പ്രവേശനം താറുമാറാക്കിയതും ഹൈക്കോടതിയുടെ വിമർശനങ്ങൾ നേരടേണ്ടി വന്നതും ഭരണത്തിൽ മന്ത്രിയുടെ നിന്ത്രണം ഇല്ലായ്മയെയാണ് കാണിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യമന്ത്രി എന്ന നിലയില്‍ കെകെ ശൈലജയുടെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിൽ അതൃപ്തിയെന്ന് സൂചന. അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോഴും പ്രവർ‌ത്തനം മെച്ചപ്പെടുത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം വിമർശിക്കുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം സർക്കാരിൻറെ പ്രതിച്ഛായയെ ബാധിക്കുന്ന തലത്തില്‍ എത്തിയെന്നും പാർട്ടിക്കുള്ളിലെ വിമർശകർ ആരോപിക്കുന്നതായും സൂചനകളുണ്ട്.

kk shailaja

ഇതോടെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമാകുമെന്നാണ് സൂചനകൾ. കുറഞ്ഞപക്ഷം വകുപ്പ് മാറ്റമെങ്കിലും നടത്തി സർക്കാർ മുഖം മിനുക്കുമെന്നാണ് സൂചനകൾ. വകുപ്പു സെക്ട്രട്ടറിയുടെ നിയന്ത്രണത്തിലാണ് മന്ത്രിയെന്നാണ് ഘടകക്ഷികളുടെ ആരോപണം.

പനിമരങ്ങൾ കൂടിയതും അനായാസമായി പരിഹരിക്കാമായിരുന്ന സ്വാശ്രയ മെഡിക്കൽ പ്രവേശനം താറുമാറാക്കിയതും ഹൈക്കോടതിയുടെ വിമർശനങ്ങൾ നേരടേണ്ടി വന്നതും ഭരണത്തിൽ മന്ത്രിയുടെ നിന്ത്രണം ഇല്ലായ്മയെയാണ് കാണിക്കുന്നതെന്നാണ് ഘടകകക്ഷികൾ പറയുന്നത്.

മന്ത്രിയുടെ ഓഫീസും ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഓഫീസും തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മയും കാര്യങ്ങൾ വശഷളാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ. അതേസമയം മന്ത്രി രാജിവയ്ക്കണമെന്ന അഭിപ്രായം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല.

English summary
ldf disstisfied with minister kk shailaja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X