കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിക്കലാശത്തിന് എത്തിച്ച ആന ഇടഞ്ഞു.. ചെങ്കൊടിയേന്തി കണ്ടം വഴി ഓടി പ്രവർത്തകർ, വീഡിയോ വൈറൽ!

Google Oneindia Malayalam News

പാലാ: യുഡിഎഫ് കോട്ടയാണെങ്കിലും ഇത്തവണ പ്രവചനാതീതമാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിഎന്‍ വാസവനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പിസി തോമസും ശക്തമായ മത്സരം കാഴ്ച വെയ്ക്കുന്നു. കഴിഞ്ഞ ദിവസം പരസ്യ പ്രചാരണ സമാപനത്തിന്റെ ഭാഗമായി നടന്ന കൊട്ടിക്കലാശം മൂന്ന് കൂട്ടരും ഗംഭീരമാക്കുക തന്നെ ചെയ്തു.

സ്ത്രീയുടെ സമ്മതത്തോടെയാണ് അയാൾ വയറിൽ തൊട്ടത്, പക്ഷേ.. വൈറൽ കുറിപ്പുമായി നടൻ ഹരീഷ് പേരടിസ്ത്രീയുടെ സമ്മതത്തോടെയാണ് അയാൾ വയറിൽ തൊട്ടത്, പക്ഷേ.. വൈറൽ കുറിപ്പുമായി നടൻ ഹരീഷ് പേരടി

അതിനിടെ സിപിഎമ്മുകാരുടെ കൂട്ടയോട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പാലായില്‍ കൊട്ടിക്കലാശത്തിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിച്ച ആനയാണ് പണി പറ്റിച്ചത്. വിഎന്‍ വാസവന്റെ ചിത്രം പതിച്ച തിടമ്പേറ്റിയ ആന കൊട്ടിക്കലാശത്തിനിടെ വിരണ്ടതോടെ പണി പാളി.

cpm

എല്‍ഡിഎഫ് ജാഥയ്ക്ക് മുന്നിലായിട്ടായിരുന്നു തിടമ്പേറ്റിയ ആന. തിടമ്പിന് പുറമേ സിപിഎം പതാകയും പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രവും ഏന്തിയ രണ്ട് പ്രവര്‍ത്തകര്‍ ആനപ്പുറത്തിരിപ്പുണ്ടായിരുന്നു. ജാഥ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുളള റൗണ്ടില്‍ എത്തിയപ്പോള്‍ ആന ഇടഞ്ഞു. ആന ഓടിയതോടെ ജാഥയ്ക്ക് എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊടിയുമായി ചിതറിയോടി.

അമേഠിയിൽ അതീവ നാടകീയത, രാഹുൽ ഗാന്ധിക്ക് സ്വന്തം കോട്ടയിൽ അപ്രതീക്ഷിത എതിരാളി!അമേഠിയിൽ അതീവ നാടകീയത, രാഹുൽ ഗാന്ധിക്ക് സ്വന്തം കോട്ടയിൽ അപ്രതീക്ഷിത എതിരാളി!

അതിനിടെ ആനപ്പുറത്തുണ്ടായിരുന്ന വിഎന്‍ വാസവന്റെ ചിത്രവും ചിഹ്നവുമെല്ലാം താഴെപ്പോയി. എന്നാല്‍ അല്‍പ സമയത്തിനകം തന്നെ ആന ശാന്തനായി. ആന പ്രവര്‍ത്തകരെ ആരെയും പരിക്കേല്‍പ്പിക്കുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ആന വിരണ്ട് സിപിഎമ്മുകാര്‍ ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

English summary
Elephant ran amoke during LDF road show at Pala, Kottayam, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X