കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമുന്നണി വിപുലീകരിച്ചു; നാല് പാര്‍ട്ടികള്‍ കൂടി എല്‍ഡിഎഫില്‍, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കം..

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ മുന്നേറ്റത്തിന് ഇടതുപക്ഷം കളമൊരുക്കി. നാല് പാര്‍ട്ടികളെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 24 വര്‍ഷമായി മുന്നണി പ്രവേശം കാത്തിരിക്കുന്ന ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള കക്ഷികളെയാണ് എല്‍ഡിഎഫില്‍ എടുത്തിരിക്കുന്നത്. കൂടാതെ സികെ ജാനുവിന്റെ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

എല്‍ഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഐഎന്‍എല്ലിന് പുറമെ, ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ് ബി, എംപി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പിളര്‍ന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് എല്‍ഡിഎഫില്‍ എടുത്തത്....

ജനകീയ അടിത്തറ ശക്തമാക്കുന്നു

ജനകീയ അടിത്തറ ശക്തമാക്കുന്നു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഐഎന്‍എല്ലിനെ ഇതുവരെ മുന്നണിയില്‍ എടുത്തിരുന്നില്ലെങ്കിലും ഇവര്‍ പുറത്തുനിന്ന് എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നു.

 മുന്നണി വിട്ട വീരേന്ദ്ര കുമാര്‍

മുന്നണി വിട്ട വീരേന്ദ്ര കുമാര്‍

മുന്നണിയില്‍ എടുക്കണമെന്ന് നാല് പാര്‍ട്ടികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തമതീരുമാനം വന്നിരിക്കുന്നത്. 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത്. അന്ന് ജനതാദളിലായിരുന്നു വീരേന്ദ്ര കുമാര്‍.

ദേശീയതലത്തിലെ പ്രശ്‌നങ്ങള്‍

ദേശീയതലത്തിലെ പ്രശ്‌നങ്ങള്‍

എല്‍ഡിഎഫ് വിട്ട ശേഷം യുഡിഎഫുമായി വീരേന്ദ്ര കുമാര്‍ സഹകരിച്ചിരുന്നു. പിന്നീട് യുഡിഎഫ് വിട്ടു. ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ജെഡിയു ബിഹാറില്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നതോടെയാണ് പാര്‍ട്ടി പിളര്‍ന്നത്. ഐഎന്‍എല്ലിന്റെ 24 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമുണ്ടായിരിക്കുന്നത്.

 ന്യൂനപക്ഷങ്ങളെ കൂടി

ന്യൂനപക്ഷങ്ങളെ കൂടി

ന്യൂനപക്ഷങ്ങളെ കൂടി മുന്നണിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎന്‍എല്ലിനെ മുന്നണിയില്‍ എടുത്തത്. നേരത്തെ എല്‍ഡിഎഫുമായി സഹകരിച്ചിരുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. ഐഎന്‍എല്‍ ബന്ധം എല്‍ഡിഎഫിന് മലബാറിലെ ചില മണ്ഡലങ്ങളില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

 നല്ല തീരുമാനം

നല്ല തീരുമാനം

മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല എല്‍ഡിഎഫില്‍ ചേര്‍ന്നതെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു. മുന്നണിയിലെടുത്തത് നല്ല തീരുമാനമാണ്. ഘടകകക്ഷികളുമായി ബന്ധം ശക്തമാക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമാകും. ഞങ്ങളുടെ നിലപാട് ഇനി എല്‍ഡിഎഫിന്റെ നിലപാടാണെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

ബിജെപിക്ക് വീണ്ടും തിരിച്ചടി; യുപിയില്‍ സഖ്യകക്ഷി പുറത്തേക്ക്, രണ്ടുപാര്‍ട്ടികള്‍ക്ക് പിന്നാലെബിജെപിക്ക് വീണ്ടും തിരിച്ചടി; യുപിയില്‍ സഖ്യകക്ഷി പുറത്തേക്ക്, രണ്ടുപാര്‍ട്ടികള്‍ക്ക് പിന്നാലെ

English summary
LDF Expanded: Four Parties included in Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X