കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ കേരളത്തില്‍ 5 സീറ്റില്‍ വിജയമുറപ്പെന്ന് സിപിഎം; കോഴിക്കോട് പ്രതീക്ഷ, പൊന്നാനിയില്‍ അട്ടിമറി

Google Oneindia Malayalam News

കോഴിക്കോട്: പതിവുപോലെ ഇത്തവണയും വടക്കന്‍ കേരളത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടത്തിയത്. മലപ്പുറത്തും പൊന്നാനിയിലും പാലക്കാടും ഒഴികേയുള്ള മണ്ഡലങ്ങളിലെല്ലാം വോട്ടിങ് ശതമാനം 80 കടന്നു. വയനാട്ടിലെ രാഹുലിന്‍റെ സാന്നിധ്യമാണ് വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന പോളിങില്‍ സ്വാധീനിച്ച പ്രധാന ഘടകമാണെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

 മധ്യകേരളത്തില്‍ ആറു മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് യുഡിഎഫ്; ഇടത് വിജയം ഉറപ്പിക്കുന്നത് 2 ഇടത്ത് മധ്യകേരളത്തില്‍ ആറു മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് യുഡിഎഫ്; ഇടത് വിജയം ഉറപ്പിക്കുന്നത് 2 ഇടത്ത്

എന്നാല്‍ മണ്ഡലത്തിനപ്പുറത്ത് സ്വാധീനമുണ്ടാക്കാന്‍ വയനാട്ടിലെ രാഹുലിന്‍റെ സാന്നിധ്യം കൊണ്ട് സാധിച്ചിട്ടില്ലെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. നിര്‍ണ്ണായകമായ രാഷ്ട്രീയ പോരാട്ടത്തില്‍ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് പോളിങ് ഉയരാന്‍ കാരണമെന്നാണ് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നത്.. 5 മണ്ഡലങ്ങളിലാണ് വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. കുടൂതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ലഭിച്ച റിപ്പോര്‍ട്ടുകള്‍

ലഭിച്ച റിപ്പോര്‍ട്ടുകള്‍

ശക്തമായ മത്സരം നടന്നെങ്കിലും കണ്ണൂരിലും കാസര്‍കോഡിലും സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം കീഴ്ഘടകങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളും എല്‍ഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

കാസര്‍കോട്

കാസര്‍കോട്

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ പോളിംഗ് ശതമാനം സര്‍വ്വകാല റെക്കോഡായിരുന്നു. യുഡിഎഫിന് സ്വാധീനമുള്ള മഞ്ചേശ്വരത്തും കാസര്‍കോടും പോളിങ് താരതമ്യേന കുറഞ്ഞതും ഇടതിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

കണ്ണൂരില്‍

കണ്ണൂരില്‍

കാസര്‍കോട് ഉണ്ണിത്താന്‍റെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. പെരിയ ഇരട്ടക്കൊലപാതകവും നിര്‍ണ്ണായകമാവുമെന്ന് അവര്‍ കണക്ക്കൂട്ടുന്നു. ഇരിക്കൂറിലും പേരാവൂരിലും മികച്ച പോളിംഗ് നടന്നതാണ് കണ്ണൂരില്‍ യുഡിഎഫ് ക്യാംപില്‍ പ്രതീക്ഷ നല്‍കുന്നത്.

വടകരയില്‍

വടകരയില്‍

കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫ് പിടിക്കുന്ന വടകരയില്‍ ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല. കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ കനത്ത പോളിങാണ് സിപിഎമ്മിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

യുഡിഎഫ് ക്യാംപിന്‍റെ പ്രതീക്ഷ

യുഡിഎഫ് ക്യാംപിന്‍റെ പ്രതീക്ഷ

അതേസമയം കുറ്റ‍്യാടി, നാദാപുരം, കൊയിലാണ്ടി തുടങ്ങിയ ന്യൂനപക്ഷ മേഖലകളിലെ കനത്ത പോളിംഗാണ് യുഡിഎഫ് ക്യാംപിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളിൽ അടിയൊഴുക്കുണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലും യുഡിഎഫിനുണ്ട്.

കോഴിക്കോട്

കോഴിക്കോട്

ഒളിക്യാമറ വിവാദം എംകെ രാഘവന് തിരിച്ചടിയാവുമെന്നാണ് കോഴിക്കോട് സിപിഎമ്മിന്‍റെ കണക്ക് കൂട്ടുല്‍. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ബാലുശ്ശേരിയിലും എലത്തൂരും കനത്ത പോളിങ് നടന്നു. മുസ്ലിം കേന്ദ്രമായ കൊടുവള്ളിയിലും കുന്ദമംഗലത്തും മികച്ച പോളിംഗ് രേഖപ്പെടുത്തിയതിലാണ് യുഡിഎഫിന്‍റെ നോട്ടം.

വയനാട്ടില്‍

വയനാട്ടില്‍

വയനാട്ടില്‍ രാഹുലിന് ലക്ഷത്തിന് മുകളിലാണ് യുഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പരമ്പരാഗതമേഖലകളിലും ന്യൂനപക്ഷ, കാര്‍ഷികമേഖലകളിലും കനത്ത പോളിംഗാണ് നടന്നത്

മലപ്പുറത്ത്

മലപ്പുറത്ത്

മലപ്പുറത്ത് യുഡിഎഫ് വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. എന്നാല്‍ എസ്എഫ്ഐ നേതാവായ വിപി സാനുവിലുടെ ശക്തമായ മത്സരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ജയിച്ചാല്‍ തന്നെ വലിയ ഭൂരിപക്ഷം ഉണ്ടാവില്ലെന്നും ഇടത് നേതൃത്വം അഭിപ്രായപ്പെടുന്നു.

പൊന്നാനിയില്‍

പൊന്നാനിയില്‍

ലീഗ് കോട്ടയാണെങ്കിലും പൊന്നാനിയില്‍ ഇത്തവണ പിവി അന്‍വര്‍ അട്ടിമറി നടത്തുമെന്നാണ് ഇടതിന്‍റെ ആത്മവിശ്വാസം. കോണ്‍ഗ്രസ് കേന്ദ്രമായ പൊന്നാനിയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതും അനുകൂല ഘടകമായിക്കാണുന്നു. ശക്തമായ മത്സരം നടന്നെങ്കിലും ഇടി മുഹമ്മദ് ബഷീര്‍ വിജയിച്ചു കയറുമെന്ന് തന്നെയാണ് യുഡിഎഫിന്‍റെ ഉറപ്പ്.

പാലക്കാട്

പാലക്കാട്

പാലക്കാട് എംബി രാജേഷിന്‍റെ വിജയം ഇടതുമുന്നണിക്ക് നൂറ് ശതമാനം ഉറപ്പാണ്. മലമ്പുഴ, കോങ്ങാട് എന്നിവിടങ്ങളിൽ വോട്ടിംഗ് നിരക്ക് ഉയര്‍ന്നത് ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍ കടക്കാന്‍ ഇടയാക്കുമെന്നും പാലക്കാട്ടെ മുന്നണി നേതൃത്വം ഉറപ്പിക്കുന്നു.

ബിജെപിയും

ബിജെപിയും

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ പരാതായുമായി വികെ ശ്രീകണ്ഠന്‍ രംഗത്ത് എത്തിയത് യുഡിഎഫിന് തിരിച്ചടിയായി. മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിലെ കണക്കുകളില്‍ ബിജെപിയും പ്രതീക്ഷ വെക്കുന്നു.

ആലത്തൂരില്‍

ആലത്തൂരില്‍

ആലത്തൂരില്‍ മികച്ച പോരാട്ടം നടന്നെന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും മൂന്നാം തവണയും പികെ ബിജു വിജയിച്ചു കയറുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടൂന്നു. രമ്യ ഹരിദാസിന് മികച്ച പോരാട്ടം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

മൊത്തത്തില്‍

മൊത്തത്തില്‍

മൊത്തത്തില്‍ വടക്കന്‍ കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ഇടതുമുന്നണി വിജയം ഉറപ്പിക്കുന്നു. കോഴിക്കോടും പ്രതീക്ഷയുണ്ട്. പൊന്നാനിയില്‍ മികച്ച പോരാട്ടം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞുവെന്നതും ഇടതിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

 ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വർദ്ധിച്ചത്: നരേന്ദ്ര മോദി ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വർദ്ധിച്ചത്: നരേന്ദ്ര മോദി

English summary
ldf expect 5 seat win at northern kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X