കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

ഇത്തവണ കനത്ത പോളിങ്ങാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. പോളിങ്ങ് വര്‍ധനയില്‍ വന്‍ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ അടക്കം പോളിങ്ങ് ശതമാനം ഉയര്‍ന്നതോടെ മൂന്ന് മുന്നണികളും കണക്ക് കൂട്ടല്‍ തകൃതിയാക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തവണ രാഹുല്‍ ഗാന്ധി ഇഫക്റ്റ് ഫലിച്ചെന്നാണ് പോളിങ്ങ് വര്‍ധനയെ കുറിച്ച് യുഡിഎഫ് പറയുന്നത്. അതേസമയം വര്‍ഗീയതയ്ക്കെതിരെയുള്ള ജനരോഷമാണ് പോളിങ്ങ് വര്‍ധനയില്‍ തെളിഞ്ഞതെന്ന് എല്‍ഡിഎഫും വാദിക്കുന്നു.

<strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍</strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍

ഇത്തവണ കുറഞ്ഞത് ആറ് സീറ്റില്‍ വിജയം നേടാമെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടല്‍. എട്ടിടങ്ങളില്‍ മുന്‍തൂക്കവും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. എല്‍ഡിഎഫ് പ്രതീക്ഷകള്‍ ഇങ്ങനെ

 കൂറ്റന്‍ പോളിങ്ങ്

കൂറ്റന്‍ പോളിങ്ങ്

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിങ്ങാണ് ഇത്തവണത്തില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത്..2014ല്‍ 74.02 ശതമാനവും 2009 ല്‍ 73.37 ശതമാനവും രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ അത് 77.13 ആയിരുന്നു.

 എല്‍ഡിഎഫിന് മുന്‍തൂക്കം

എല്‍ഡിഎഫിന് മുന്‍തൂക്കം

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തമാണ് ഇത്തവണ കേരളത്തിലെ വമ്പിച്ച പോളിങ്ങിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. എന്നാല്‍ യുഡിഎഫ് പ്രചരണങ്ങളെ പ്രതിരോധിച്ച് ശക്തമായ മത്സരം എല്‍ഡിഎഫ് കാഴ്ചവെച്ചതാണ് ഇതിന് പിന്നില്‍ എന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു.

 ശക്തമായ പ്രചരണം

ശക്തമായ പ്രചരണം

സ്ഥാനാര്‍ത്ഥികളെ നേരത്തേ തന്നെ പ്രഖ്യാപിച്ച് പഴുതടച്ച പ്രചരണം നടത്തിയതും വിവാദങ്ങള്‍ ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തകര്‍ മണ്ഡലങ്ങളില്‍ സജീവമായതുമെല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

മോദി വിരുദ്ധ വികാരമാണ് കോണ്‍ഗ്രസ് അടക്കം കേരളത്തില്‍ ശക്തമായ ആയുധമാക്കിയതെന്നും കേരളത്തിലെ വികസന വിഷയങ്ങള്‍ക്കെതിരായ പ്രചരണം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നതും എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ഉണ്ട്.

 ആറ് മണ്ഡലങ്ങള്‍

ആറ് മണ്ഡലങ്ങള്‍

ആറ് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയം ഉറപ്പിക്കുന്നത്. ആലപ്പുഴ, പാലക്കാട്, ആലത്തൂര്‍, കണ്ണൂര്‍, വടകര, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളിലാണ് നേതൃത്വത്തിന് വിജയ പ്രതീക്ഷ. കാസര്‍ഗോഡ് മണ്ഡലത്തിലും യുഡിഎഫ്-ബിജെപി ധാരണ ഉണ്ടായിരുന്നു.

 തിരുവനന്തപുരവും

തിരുവനന്തപുരവും

ഇത് തിരിച്ചറിഞ്ഞ ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. സിപിഎമ്മിന്‍റെ ശക്തി കേന്ദ്രങ്ങളായ തലശ്ശേരിയിലും കൂത്തുപറമ്പിലും വോട്ടിങ്ങ് ശതമാനം വളരെ ഉയര്‍ന്നത് പി ജയരാജന് അനുകൂലമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

 തരൂരിന് തിരിച്ചടി

തരൂരിന് തിരിച്ചടി

കഴിഞ്ഞ തവണ യുഡിഎഫിന്‍റ ഭാഗമായിരുന്ന വീരേന്ദ്രകുമാറിന്‍റെ ലോക്താന്ത്രിക്ക് ജനതാദള്‍ ഇത്തവണ ഇടത് മുന്നണിക്കൊപ്പമാണെന്നതും അനുകൂല ഘടകമാണ്.പാര്‍ട്ടി കണക്ക് അനുസരിച്ച് ജയരാജന്‍ ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷ.

 ദിവാകരന്‍ തന്നെ

ദിവാകരന്‍ തന്നെ

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് സി ദിവാകരന്‍ തന്നെ ഒന്നാമതെത്തുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ ശശി തരൂരിന് വലിയ തിരിച്ചടിയാകും. ന്യൂനപക്ഷ വോട്ടുകളും ഇത്തവണ തരൂരിന് ലഭിക്കില്ലെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.

ചാലക്കുടിയില്‍

ചാലക്കുടിയില്‍

ആറ്റിങ്ങള്‍, ഇടുക്കി ചാലക്കുടി എന്നിവിടങ്ങളില്‍ ​ഇത്തവണ കടുത്ത മത്സരമായിരുന്നുവെങ്കിലും മുന്‍തൂക്കം നേടാനായെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയിലും അതി ശക്തമായ ത്രികോണ മത്സരമാണ് ഉണ്ടായതെങ്കിലും വീണാ ജോര്‍ജ്ജിന് അനുകൂലമാണ് കാര്യങ്ങള്‍.

 പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

2014 ല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പോളിങ്ങ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ഇത്തവണ കനത്ത പോളിങ്ങാണ് ഉള്ളത്. വര്‍ഗീയതയ്ക്കെിരേയുള്ള ജനത്തിന്‍റെ മറുപടി വോട്ടാകും എന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടല്‍.

 ഇഞ്ചോടിഞ്ച്

ഇഞ്ചോടിഞ്ച്

തൃശ്ശൂര്‍, കൊല്ലം, മാവേലിക്കര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എങ്കിലും എല്‍ഡിഎഫിന് വിജയം നല്‍കുന്നതാണ് സാഹചര്യങ്ങള്‍ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 മികച്ച മത്സരം

മികച്ച മത്സരം

വയനാട്, കോട്ടയം, മലപ്പുറം, പൊന്നാനി, എറണാകുളം മണ്ഡലങ്ങളില്‍ മികച്ച മത്സരം പുറത്തെടുക്കാനായെന്ന് ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിച്ച് വിജയസാധ്യത വിലയിരുത്താന്‍ സിപിഎമ്മിന്‍റേയും സിപിഐയുടേയും സംസ്ഥാന നേതൃയോഗങ്ങള്‍ വരും ദിവസം ചേരും.

<strong>വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവും</strong>വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവും

English summary
ldf expects 6 seats lok sabha analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X