കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് എല്‍ഡിഎഫ് നീക്കം, നാലേകാല്‍ ലക്ഷം വോട്ടുകള്‍, നിര്‍ണായകം

  • By
Google Oneindia Malayalam News

ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി കോട്ടയത്ത് നടക്കുന്നത്. പ്രചരണം ശക്തമാകുന്നതിനടെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ വിയോഗവും തുടര്‍ന്നു വന്ന സഹതാപ തരംഗവും യുഡിഎഫിന് വോട്ടായി മാറുമെന്ന ഭയം എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കുമുണ്ട്. എന്നാല്‍ മത്സരം മുറുകുന്നതോടെ എല്‍ഡിഎഫിന് അനുകൂലമാണ് കാര്യങ്ങള്‍ എന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.

<strong>കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ 'സമസ്ത'യുടെ നീക്കം.. അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കാന്തപുരം?</strong>കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ 'സമസ്ത'യുടെ നീക്കം.. അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കാന്തപുരം?

പുറത്തുവന്ന സര്‍വ്വേകളിലെ പ്രവചനങ്ങള്‍ തള്ളി മണ്ഡലത്തില്‍ വന്‍ മുന്നേറ്റം എല്‍ഡിഎഫിന് കാഴ്ച വെയ്ക്കാന്‍ സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് യോഗിത്തിലെ പാര്‍ട്ടി വിലയിരുത്തല്‍. മണ്ഡലത്തിലെ പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ നിര്‍ണായക നീക്കങ്ങളാണ് നേതൃത്വം നടത്തുന്നത്.വിശദാംശങ്ങളിലേക്ക്

 വന്‍ മുന്നേറ്റം

വന്‍ മുന്നേറ്റം

തിരഞ്ഞെടുപ്പ് സര്‍വ്വേകളെ തള്ളി വന്‍ പ്രതീക്ഷയാണ് മണ്ഡലത്തില്‍ ഇത്തവണ സിപിഎം വെച്ച് പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം കണക്കാക്കുന്നുണ്ട്.

മുന്നണിക്ക് ഗുണകരം

മുന്നണിക്ക് ഗുണകരം

മണ്ഡലത്തില്‍ വന്‍ സ്വാധീനമുള്ള പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി വാസവന്‍ തന്നെ മത്സരംഗത്ത് ഇറങ്ങിയത് മുന്നണിക്ക് ഗുണകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 2014 ആവര്‍ത്തിക്കില്ല

2014 ആവര്‍ത്തിക്കില്ല

2014ല്‍ മുന്‍മന്ത്രിയും ജനതാദള്‍ നേതാവുമായ മാത്യു ടി തോമസിനെ 1,20,599 വോട്ടുകള്‍ക്കാണ് ജോസ് കെ. മാണി പരാജയപ്പെടുത്തിയത്. ജോസ് കെ. മാണി 4,24,194 വോട്ടുകള്‍ നേടി. മാത്യു ടി. തോമസാകട്ടെ 3,03,595 വോട്ടുകളും നേടി.

 നാലേ കാല്‍ ലക്ഷം

നാലേ കാല്‍ ലക്ഷം

എന്‍ഡിഎ സ്ഥാനാര്‍ഥി നോബിള്‍ മാത്യുവിന് 44,357 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ബൂത്ത് തിരിച്ചുള്ള കണക്ക് പ്രകാരം നാലേകാല്‍ ലക്ഷം വോട്ട് എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

 മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

ബൂത്തു തലത്തില്‍ പാര്‍ട്ടി ശേഖരിച്ച കണക്കുകള്‍ അനുസരിച്ച് മൂന്ന് നിയോജക മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. ഏറ്റുമാനൂര്‍ , വൈക്കം, കോട്ടയം എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടിക്ക് മുന്‍തൂക്കം.

 പ്രചരണം കൊഴുക്കുന്നു

പ്രചരണം കൊഴുക്കുന്നു

ശക്തമായ പ്രചരണമാണ് പാര്‍ട്ടി നടത്തുന്നത്. തിര‍ഞ്ഞെടുപ്പ് ദിനത്തിന് അന്ന് രാവിലെ വരെ പ്രചരണത്തിന് മുന്നിട്ട് ഇറങ്ങണമെന്നാണ് പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 എണ്ണയിട്ട യന്ത്രം

എണ്ണയിട്ട യന്ത്രം

പോളിങ്ങ് ദിനത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സ്ക്വാഡിനേയും എല്‍എഡിഎഫ് രൂപം നല്‍കിയിട്ടുണ്ട്. 1564 പോളിങ്ങ് ബുത്തുകളാണ് ഇത്തവണ മണ്ഡലത്തില്‍ ഉള്ളത്. എണ്ണയിട്ട യന്ത്രം പോലെ സിപിഎം പ്രവര്‍ത്തകള്‍ മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്.

ക്രൈസ്തവ സഭകള്‍

ക്രൈസ്തവ സഭകള്‍

ചില ക്രൈസ്തവ സഭകള്‍ പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ഇത്തവണ എല്‍ഡിഎഫിനുണ്ട്. അതേസമയം മറ്റ് ചില സഭകള്‍ പാര്‍ട്ടിക്കതെിരാണെന്നും തലവേദനയാണ്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളും സിപിഎമ്മിന് തിരിച്ചടിയായേക്കും.

 ശബരിമലയും

ശബരിമലയും

എന്‍എസ്എസുമായുള്ള തര്‍ക്കങ്ങളും മണ്ഡലത്തില്‍ സിപിഎമ്മിന് പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നുണ്ട്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ 71.7 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ഇത്തവണയത് 78 ശതമാനത്തില്‍ കുറയില്ലെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടില്‍.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

കോട്ടയത്തെ സാഹചര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ പറഞ്ഞു. പാലായിലും പിറവത്തും യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിക്കും.

 ഭിന്നിപ്പിക്കും

ഭിന്നിപ്പിക്കും

കടുത്തുത്തിയിലും പുതുപ്പള്ളിയിലും യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറയുമെന്നും മൂന്ന് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം നടത്തുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ശബരിമല 'ബിജെപി' നേരിട്ട് ആയുധമാക്കില്ല, അവസാന നിമിഷം അടവ് മാറ്റി ബിജെപി!!ശബരിമല 'ബിജെപി' നേരിട്ട് ആയുധമാക്കില്ല, അവസാന നിമിഷം അടവ് മാറ്റി ബിജെപി!!

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
ldf expects four lakh votes in kottayam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X