കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിയെ കൂടെ കൂട്ടാന്‍ എല്‍ഡിഎഫ് നീക്കം; ഒന്ന് പോയാല്‍ രണ്ടെണ്ണത്തിനെ പിടിക്കാന്‍ യുഡിഎഫും

Google Oneindia Malayalam News

കോട്ടയം: പാലാ തിരഞ്ഞെടുപ്പിന് പിന്നാലെ വരാനിരിക്കുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കടുത്ത തര്‍ക്കങ്ങളാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നടക്കുന്നത്. സീറ്റ് ഉറപ്പിക്കാനായി ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും അരയും തലയും മുറിക്കി രംഗത്ത് എത്തിയതോടെ യുഡിഎഫ് നേതൃത്വമാണ് ശരിക്കും വെട്ടിലായിരിക്കുന്നത്.

തര്‍ക്കം തുടര്‍ന്നാല്‍ പാലായിലേതിന് സമാനമായ തിരിച്ചടി കുട്ടനാട്ടിലും ഉണ്ടാവുമെന്ന കാര്യം വ്യക്തമാണ്. അനുനയനത്തിനായി യുഡിഎഫ് നേതൃത്വം ശ്രമിച്ചെങ്കിലും ഇരുവിഭാഗവും വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ഇടതുമുന്നണിയും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മുന്നില്‍ പിജെ ജോസഫ്

മുന്നില്‍ പിജെ ജോസഫ്

കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വം ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ജോസ് കെ മാണിയെ പിന്തള്ളി ഒരു പടി മുന്നില്‍ നില്‍ക്കുന്നത് പിജെ ജോസഫ് ആണ്. കേരള കോണ്‍ഗ്രസ് ജേക്കബുമായി ചേര്‍ന്നുള്ള ലയന നീക്കം കൂടി യാഥാര്‍ത്ഥ്യമായാല്‍ പിജെ ജോസഫ് ആകും കേരള കോണ്‍ഗ്രസിലെ ഏറ്റവും കരുത്തന്‍.

യുഡിഎഫ് വിടും?

യുഡിഎഫ് വിടും?

പിജെ ജോസഫിന്‍റെ മേധാവിത്വത്തിന് മുന്നില്‍ യുഡിഎഫില്‍ തുടര്‍ന്നു പോവുക എന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് വളരേയെറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഈ സാഹചര്യത്തില്‍ ജോസ് കെ മാണി യുഡിഎഫ് വിടുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.

ലയനത്തില്‍ ആശങ്ക

ലയനത്തില്‍ ആശങ്ക

പിജെ ജോസഫ് നടത്തുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ലയനത്തിനുള്ള നീക്കത്തില്‍ ഇടത് മുന്നണിക്ക് ആശങ്കയുണ്ട്. എല്‍ഡിഎഫിലെ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഉള്‍പ്പടെ ചേര്‍ത്ത് ലയനം പൂര്‍ത്തിയാക്കാനാണ് ജോസഫിന്‍റെ നീക്കം. ലയനം സാധ്യമായാല്‍ മുന്നണിയില്‍ നിന്നുള്ള ഒരു കക്ഷിയെ എല്‍ഡിഎഫിന് നഷ്ടമാവും.

ക്ഷീണം ചെയ്തേക്കും

ക്ഷീണം ചെയ്തേക്കും

ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാല്‍ ഒരു കേരള കോണ്‍ഗ്രസ് കക്ഷി മുന്നണി വിട്ടു പോവുന്നത് മധ്യകേരളത്തില്‍ എല്‍ഡിഎഫിന് ചെറുതായെങ്കിലും ക്ഷീണം ചെയ്യും. ഇതുകൊണ്ടു കൂടിയാണ് ജോസ് കെ മാണിയുടെ തുടര്‍ നീക്കങ്ങളെ എല്‍ഡിഎഫ് ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നത്.

മാണി സ്മാരകത്തിന് 5 കോടി

മാണി സ്മാരകത്തിന് 5 കോടി

കെഎം മാണിയുടെ സ്മാരകത്തിന് ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനുള്ള അഡ്വാന്‍സ് ആണെന്ന ചര്‍ച്ചയും സജീവമാണ്. യുഡിഎഫ് വിട്ടു വന്നാല്‍ ജോസ് കെ മാണിയെ ഇടതുമുന്നണി സ്വീകരിക്കും എന്നുള്ള കാര്യം ഉറപ്പാണ്.

ചര്‍ച്ച തുടങ്ങി

ചര്‍ച്ച തുടങ്ങി

ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഇടതുമുന്നണി വ്യത്തങ്ങളെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോസഫിന്‍റെ നീക്കങ്ങളെ തുടര്‍ന്ന് ജോസ് കെ മാണി മുന്നണി വിട്ടു പോവാനുള്ള സാധ്യത യുഡിഎഫും മുന്നില്‍ കാണുന്നുണ്ട്.

ബാലകൃഷ്ണപിള്ളയേയും

ബാലകൃഷ്ണപിള്ളയേയും

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയാല്‍ അവിടെ നിന്ന് മറ്റു കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ തിരികെ എത്തിക്കണമെന്നാണ് യുഡിഎഫിന്‍റെ ആലോചന. ഫ്രാന്‍സിസ് ജോര്‍ജ്ജിന് പുറമെ ഇടതുമുന്നണിയോട് സഹകരിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയേയും കൂട്ടിയുള്ള ലയനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

ജോര്‍ജ്ജിനോട് താല്‍പര്യമില്ല

ജോര്‍ജ്ജിനോട് താല്‍പര്യമില്ല

ലയനത്തില്‍ പിസി ജോര്‍ജ്ജിനേയും ഒപ്പം കൂട്ടാന്‍ പിജെ ജോസഫിന് താല്‍പര്യമുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെ യുഡിഎഫ് ഘടകക്ഷികള്‍ പലര്‍ക്കും അതില്‍ താല്‍പര്യമില്ല. അതേസമയം, ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഏറെക്കാലമായി ആഗ്രഹമുണ്ട്.

നേട്ടമാവും

നേട്ടമാവും

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് മടങ്ങണമെന്ന് കെബി ഗണേഷ് കുമാറിനും താല്‍പര്യമുണ്ടെന്നാണ് കരുതുന്നത്. ഈ നീക്കങ്ങള്‍ എല്‍ഡിഎഫിന് തലവേദനയുണ്ടാക്കുമെങ്കിലും ജോസ് കെ മാണി വിഭാഗത്തെ ലഭിച്ചാല്‍ അത് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.

അതൃപ്തി

അതൃപ്തി

അതിനിടെ കെഎം മാണിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച തീരുമാനത്തെ യുഡിഎഫ് നേതാക്കള്‍ തന്നെ പരിഹസിക്കുന്നതിലുള്ള അതൃപ്തി ജോസ് കെ മാണി നേതൃത്വം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അന്തരിച്ച നേതാവിനെ പരിഹസിക്കാന്‍ മാത്രമാണ് ഇതിലൂടെ വഴിയൊരുക്കുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടു.

നേരിട്ട് ആവശ്യപ്പെട്ടിരുന്നു

നേരിട്ട് ആവശ്യപ്പെട്ടിരുന്നു

ബജറ്റ് പ്രഖ്യാപനത്തെ ജോസ് കെ മാണി എംപി സ്വാഗതം ചെയ്തു. ഇക്കാര്യം താന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. 'സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്‍കണമെന്ന് താന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു'- ജോസ് കെ മാണി പറഞ്ഞു.

ചെന്നിത്തലയുടെ പ്രതികരണം

ചെന്നിത്തലയുടെ പ്രതികരണം

അതേസമയം, മരിച്ച നേതാക്കള്‍ക്ക് സ്മാരകം പണിയുന്നത് സ്വാഭാവികമാണെന്നും ജോസ് കെ മാണിയെ ലക്ഷ്യം വെച്ചുള്ള നീക്കമായൊന്നും ഇതിനെ വിലയിരുത്തേണ്ടതില്ലെന്നുമായിരുന്നു ബജറ്റ് പ്രഖ്യാപനത്തോടുള്ള രമേശ് ചെന്നിത്തലയുടെ പ്രതികരണം. മണ്‍മറഞ്ഞു പോയ നേതാക്കള്‍ക്ക് സ്മാരകം പണിയുന്നതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം ചോദിച്ചു.

 ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ബിജെപി നേതാവ്; സ്ട്രോങ് റൂമിന് കാവലുമായി എഎപി ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ബിജെപി നേതാവ്; സ്ട്രോങ് റൂമിന് കാവലുമായി എഎപി

 ദില്ലി: സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലെത്തിയില്ല, ഗുരുതര ആരോപണവുമായി ആംആദ്മി ദില്ലി: സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലെത്തിയില്ല, ഗുരുതര ആരോപണവുമായി ആംആദ്മി

English summary
LDF eyes to Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X