കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവി തോമസ് പ്രൊഫസറല്ലെന്ന് എല്‍ഡിഎഫ്

  • By Meera Balan
Google Oneindia Malayalam News

എറണാകുളം: യുഡിഎഫിന്റെ എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി കെവി തോമസ് പ്രൊഫസറല്ലെന്ന് എല്‍ഡിഎഫ്. 'പ്രൊഫസര്‍' കെവി തോമസ് എന്ന അദ്ദേഹം ഉപയോഗിയ്ക്കുന്നത് തെറ്റാണെന്നും എല്‍ഡിഎഫ്. പെന്‍ഷന്‍ രേഖകള്‍ പ്രകാരം കെവി തോമസ് സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ ആയി റിട്ടയര്‍ ചെയ്ത വ്യക്തിയാണെന്നും അതിനാല്‍ പ്രൊഫസര്‍ എന്ന് ഉപയോഗിയ്ക്കാന്‍ അവകാശമില്ലെന്നും എല്‍ഡിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയ്ക്കും എല്‍ഡിഎഫ് പരാതി നല്‍കി

തെരഞ്ഞെടുപ്പ് പ്രചാരണ സാമാഗ്രികള്‍ ഉള്‍പ്പടെയുള്ളവയില്‍ പ്രൊഫസര്‍ എന്ന് കെവി തോമസ് ഉപയോഗിച്ചിരിയ്ക്കുന്നത് തടയണമെന്നതാണ് എല്‍ഡിഎഫിന്റഎ പ്രധാന ആവശ്യം. ഉപയോഗിയ്ക്കാന്‍ അഴകാശമില്ലാത്ത പദവി പേരിനൊപ്പം ചേര്‍ത്ത് ജനങ്ങളെ കബളിപ്പിയ്ക്കുകയാണ് കെവി തോമസെന്നും ആരോപണം.

KV Thomas

തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്നും അഭ്യര്‍ത്ഥനകളില്‍ നിന്നും പ്രൊഫസര്‍ എന്ന് ഉപയോഗിയ്ക്കുന്നത് മാറ്റണമെന്നും ശരിയായ വിവരങ്ങള്‍ വോട്ടര്‍മാരെ അറിയിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
LDF filed a complaint against UDF candidate K V Thomas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X