Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എല്‍ഡിഎഫ്: സംസ്ഥാന പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരുങ്ങാന്‍ എല്‍ഡിഎഫ്. സംസ്ഥാനത്താകെ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കഴിഞ്ഞ തവണ 19 സീറ്റും യുഡിഎഫ് വിജയിച്ചതാണ്. അടുത്തിടെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും ദയനീയ പരാജയം ഇടതുമുന്നണി നേരിട്ടിരുന്നു.

യുഡിഎഫ് നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ ഇറങ്ങിയത് രണ്ടിടത്തും ഗുണം ചെയ്തിരുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ഇടതുമുന്നണി നേരത്തെ തന്നെ കേരള പര്യടനത്തിന് ഒരുങ്ങുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്. എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനവും ഇത് തന്നെയാണ്.

pinarayi-vijayan

ജനങ്ങളെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതലായി അറിയിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുക. നവകേരള നിര്‍മിതിയുടെ ാഗമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെ കുറിച്ച് ജനങ്ഹളുമായി സംവദിക്കുന്നതിന്റെ സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമാണ് പര്യടനമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രമുഖ വ്യക്തികളുമായി ജില്ലാതല കൂടിക്കാഴ്ച്ചകളും, ബഹുജന സദസ്സ് വിവി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുകയും ചെയ്യും.നവംബര്‍ പതിനെട്ടിനാണ് പര്യടനം ആരംഭിക്കുന്നത്.

ഡിസംബര്‍ 24 വരെ തുടരും. മഞ്ചേശ്വരത്ത് ണ്ഡലം സദസ് നവംബര്‍ പതിനെട്ടിന് നടക്കുന്നുണ്ട്. ഇതിലൂടെയാണ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എംഎല്‍എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടക സമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. തൊഴിലാളികളും, കര്‍ഷകരും, വിദ്യാര്‍ത്ഥികളുമെല്ലാമുള്ള ബഹുജന സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. ഇത് പരിപാടിയുടെ വിജയത്തിന് വേണ്ടിയാണ്. വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്ററി കാര്യ മന്ത്രിയെ പരിപാടിയുടെ സംസ്ഥാന തല കോഓര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതാത് ജില്ലകളിലെ മന്ത്രിമാരെയാണ് ഏല്‍പ്പിക്കുക.

മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളുടെ ചുമതല, ഈ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെയാണ് ഏല്‍പ്പിക്കുക. കളക്ടര്‍മാര്‍ക്കാര്‍ക്കായിരിക്കും അതാത് ജില്ലകളിലെ നടത്തിപ്പിനുള്ള ചുമതല. മണ്ഡലം സദസ്സിലേക്ക് പ്രത്യേക ക്ഷണിതാക്കാളായി പ്രമുഖരെ ക്ഷണിക്കും. സ്വാതന്ത്ര്യ സമര സേനാനികള്‍ അടക്കമുള്ളവരാണ് പങ്കെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+