കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി എല്‍ഡിഎഫിലേക്ക്?; ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് ലക്ഷ്യമെന്ന് എല്‍ഡിഎഫ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇടുമുന്നണിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പ്രധാനകക്ഷിയായ സിപിഎം. മുന്നണിയോട് സഹകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നണിക്കകത്തേക്ക് പ്രവേശനം നല്‍കാന്‍ കഴിയ ആഴ്ച്ച ചേര്‍ന്നിരുന്ന സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിച്ചിരുന്നു.

ഇടതുമുന്നണി വിപുലീകരിക്കുന്ന സാഹചര്യത്തില്‍ വിരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ മുന്നണിപ്രവേശനം മാത്രമാണ് ഉറപ്പിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസ്(ബി)-സ്‌കറിയാതോമസ് വിഭാഗങ്ങല്‍ ലയിച്ച് മുന്നണിയില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടോയിരുന്നു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ മുന്നണിവിപുലീകരണത്തിന് തീരുമാനം ഉണ്ടായിരിക്കുകയാണ്.

മുന്നണിവിപുലീകരണം

മുന്നണിവിപുലീകരണം

കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന സിപിഎം സംസ്ഥാനസമിതിയോഗത്തില്‍ ഇന്നു ചേരുന്ന ഇടുതുമുന്നണിയോഗത്തില്‍ മുന്നണിവിപുലീകരണം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതേ തുടര്‍ന്നുള്ള ഇടുതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നു.

യോഗത്തിന് ശേഷം

യോഗത്തിന് ശേഷം

തിരഞ്ഞെടുപ്പിന് മുമ്പ് ഇടുതുമുന്നണി വിപുലീകരിക്കാനും അതിന്റെ ചര്‍ച്ച തുടരാനും ധാരണയായതായി മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അന്തിമതീരുമാനം

അന്തിമതീരുമാനം

മുന്നണി വിപുലീകരണത്തിന് എല്ലാ കക്ഷികളുടേയും അഭിപ്രായം തേടിയിട്ടുണ്ട്. അടുത്ത് എല്‍ഡിഎഫ് യോഗത്തിന് മുന്‍പായി മുന്നണി വിപുലീകരണം സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകം. മുന്നണി വിപുലീകരണത്തേ കുറിച്ച് ഒരോ ഘടകകക്ഷികളും അവരുടെ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പാര്‍ട്ടികള്‍

നിരവധി പാര്‍ട്ടികള്‍

മുന്നണിയോട് സഹകരിച്ചു നില്‍ക്കുന്ന നിരവധി പാര്‍ട്ടികളുണ്ട്. ഏറെക്കാലമായി സഹകരിക്കുന്ന ഐഎന്‍എല്‍, യുഡിഎഫ് വിട്ട ജനതാദള്‍,കേരളാ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം, കേരളാ കോണ്‍ഗ്രസ് (ബി) എന്നിവരെ മുന്നണിയിലെടുക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്‌തെന്നും വിജയരാഘവന്‍ പറഞ്ഞു.

ആര്‍എസ്പി

ആര്‍എസ്പി

നിലവില്‍ യുഡിഎഫ് ഘടകക്ഷിയായ ഇടതുപക്ഷ പാര്‍ട്ടിയായ ആര്‍എസ്പിയ്‌ക്കെുറിച്ചും നിര്‍ണ്ണായകാമായ കാര്യം ഇടുതമുന്നണികണ്‍വീനര്‍ പറഞ്ഞു. ആര്‍എസ്പി എല്‍ഡിഎഫില്‍ ഉണ്ടാകണമെന്നാണ് എല്‍ഡിഎഫ് കാഴ്ച്ചപാട്. വിശാല ഇടുതപക്ഷമുന്നണിയാണ് ലക്ഷ്യമിടുന്നത്.

കേരളാ കോണ്‍ഗ്രസ്

കേരളാ കോണ്‍ഗ്രസ്

അതുകൊണ്ടാണ് ആര്‍എസ്പി ഇടതുപക്ഷമുന്നണിയില്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നത്. എന്നിരുന്നാലും ആര്‍എസ്പിയെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ലയിച്ചു വരണമെന്ന നിലയില്‍ ആര്‍ക്കും നിര്‍ദ്ദേശം എല്‍ഡിഎഫ് നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുന്നു.

ദേശീയതലത്തില്‍

ദേശീയതലത്തില്‍

കേരളത്തില്‍ യുഡിഎഫ് പക്ഷത്ത് എത്തിയെങ്കിലും ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് ഒപ്പം തന്നെയാണ് ആര്‍എസ്പി. മറ്റൊരു ഇടതുപാര്‍ട്ടിയായ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണിയില്‍ എത്തുന്ന സാഹാചര്യത്തില്‍ ആര്‍എസ്പിയുടെ മുന്നണിപ്രവേശനത്തിന് സിപിഎം ഏറെ താല്‍പര്യപ്പെട്ടിരുന്നു.

കേരളാ കോണ്‍ഗ്രസ്

കേരളാ കോണ്‍ഗ്രസ്

മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസ് ലയിച്ചു വരണമെന്ന നിലയില്‍ ആര്‍ക്കും നിര്‍ദ്ദേശം എല്‍ഡിഎഫ് നല്‍കിയില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്‌കറിയ തോമസ് വിഭാഗവുമായി ലയിച്ച് ഇടതുമുന്നണിയിലേക്ക് പ്രവേശിക്കാന്‍ പാര്‍ട്ടി ഒരുങ്ങുകയാണെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയത്. ഇടതുമുന്നണിയിലേക്ക് പ്രവേശനം എളുപ്പമാക്കാന്‍ കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് സിപിഎം ആണെന്നായിരുന്നു റിപ്പോര്‍ട്ട്.

ലയന തിരുമാനം

ലയന തിരുമാനം

എന്നാല്‍ സ്ഥാനമാനങ്ങള്‍ സംബന്ധിച്ചുള്ള മുറുമുറുപ്പ് രൂക്ഷമായതോടെയാണ് ലയന തിരുമാനം ഇരുവിഭാഗവും ഒഴിവാക്കിയെന്നാണ് വിവരം. ലയനം സംബന്ധിച്ച് ഒന്ന് കൂടി വിശദമായി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു സ്‌കറിയ വിഭാഗം അറിയച്ചത്.എന്നാല്‍ ലയന നീക്കം പൊളിച്ചത് സിപിഎം നേതൃത്വമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോ പുറത്തുവരുന്നത്.

സിപിഎമ്മിലെ ഒരു വിഭാഗം

സിപിഎമ്മിലെ ഒരു വിഭാഗം

നേരത്തേ തന്നെ ഗണേഷിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഗണേഷ് കുമാര്‍ കാഴ്ചവെച്ചതെന്ന് കണക്കാക്കുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളും അടുത്തിടെ ഗണേഷുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങളും ഗണേഷിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്

ബാലകൃഷ്ണപിള്ള

ബാലകൃഷ്ണപിള്ള

അതുകൂടാതെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ബാലകൃഷ്ണപിള്ളയെ മുന്നണിയിലേക്ക് എടുക്കുന്നതും മുന്നണിക്ക് ഗുണം ചെയ്യില്ലെന്നും സിപിഎം കരുതുന്നു. അഴിമതി ആരോപണം നേരിട്ട കെഎം മാണിയെ മുന്നണിയിലേക്ക് എടുക്കുന്നതിനെ എതിര്‍ത്ത നേതാക്കള്‍ തന്നെയാണ് ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലും എതിര്‍പ്പ് ഉയര്‍ത്തിയതെന്നാണ് വിവരം.

English summary
ldf for initial talks on alliance expansion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X