Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണംകെട്ട് ഇടതുമുന്നണി: യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റക്ക് നേടിയ വോട്ടുകള്‍ പോലും ഇടതിനാകെ കിട്ടിയില്ല

തിരുവനന്തപുരം: പതിനേഴാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയ തലത്തിലാകെ വലിയ തിരിച്ചടിയാണ് നേരിട്ടത്. പശ്ചിമബംഗാളിലും ത്രിപുരില്‍ പൂജ്യത്തില്‍ ഒതുങ്ങിയ പാര്‍ട്ടിക്ക് കേരളത്തിലും വലിയ തിരിച്ചടി നേരിടേണ്ടി വന്നു. അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് 20 ല്‍ ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.

ഇടതുപാര്‍ട്ടികളില്‍ സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി നിന്നതിലൂടെ ലഭിച്ച 2 സീറ്റാണ് സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി സംരക്ഷിച്ച് നിര്‍ത്തിയത്. സമാനമായ തിരിച്ചടി കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും വോട്ട് വിഹിതത്തിലെ അന്തരം മുന്നണിയെ ഒന്നാകെ ആശങ്കയിലാഴ്ത്തുന്നതാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..

മുന്നണിയാകെ ശ്രമിച്ചിട്ടും

മുന്നണിയാകെ ശ്രമിച്ചിട്ടും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രം പിടിച്ച വോട്ട് മുന്നണിയാകെ ശ്രമിച്ചിട്ടും ഇടതിന്നേടാന്‍ കഴിഞ്ഞിട്ടില്ല. 37.27ശതമാനം വോട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മാത്രം ലഭിച്ചത്. ലീഗുള്‍പ്പടേയുള്ള മറ്റ് യുഡിഎഫ് സഖ്യകക്ഷികള്‍ നേടിയ വോട്ട് വേറെ.

കോണ്‍ഗ്രസ് നേടിയതിനും

കോണ്‍ഗ്രസ് നേടിയതിനും

കോണ്‍ഗ്രസ് നേടിയതിനും രണ്ട് ശതമാനം കുറവ് വോട്ടാണ് ഇടത് (35.15ശതമാനം) മുന്നണിക്കാകെ ലഭിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും 16 സീറ്റുകളില്‍ മത്സരിച്ചപ്പോഴാണ് ഈ അന്തരം. സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡ‍ലങ്ങളിലും യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ പത്ത് ശതമാനത്തിലേറെ വോട്ടിന്‍റെ വ്യത്യാസമുണ്ട്.

തിരുവനന്തപുരത്ത് പോലും

തിരുവനന്തപുരത്ത് പോലും

ഇടതുകോട്ടയായിരുന്ന ആലത്തൂരില്‍ 16 ശതമാനം വോട്ട് വ്യത്യാസമാണ് രമ്യ ഹരിദാസും പികെ ബിജുവം തമ്മിലുള്ളത്. ഇടുക്കിയിലത് 19 ശതമാനവും ചാലക്കുടിയില്‍ 13 ശതമാനവും എറണാകുളത്ത് 17 ശതമാനവുമാണ്. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് പോലും 16 ശതമാനത്തിന്‍റെ വോട്ട് വ്യത്യാസം നേടന്‍ കോണ്‍ഗ്രസിന് സാധിച്ചു.

വയനാട്ടില്‍

വയനാട്ടില്‍

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ എതിര്‍സ്ഥാനാര്‍ത്ഥിയേക്കാള്‍ 40 ശതമാനത്തോളം വോട്ടാണ് കൂടുതുല്‍. പരാജയത്തേക്കള്‍ വോട്ടുവിഹിതത്തിലെ ഈ വലിയ അന്തരമാണ് ഇടതുമുന്നണിയെ കുഴക്കുന്നത്.

വോട്ട് വിഹിതത്തില്‍

വോട്ട് വിഹിതത്തില്‍

സീറ്റ് നിലയില്‍ വലിയ വ്യത്യാസമുണ്ടാവുമെങ്കിലും വോട്ട് വിഹിതത്തില്‍ ചെറിയ വ്യത്യാസം മാത്രമാണ് മുന്നണികള്‍ തമ്മില്‍ ഉണ്ടായിരുന്നതെന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ സീറ്റ് കുറഞ്ഞാലും വോട്ട് വിഹിതം ചൂണ്ടിക്കാട്ടിയായിരുന്നു പരാജയപ്പെട്ട കക്ഷികള്‍ ന്യായീകരണം നടത്തിയിരുന്നത്.

പ്രതിസന്ധി

പ്രതിസന്ധി

എന്നാല്‍ ഇത്തവണ അതിനൊന്നും കഴിയാത്ത പ്രതിസന്ധിയാണ് ഇടതുമുന്നണി നേരിടുന്നത്. സീറ്റുകള്‍ക്കൊപ്പം വോട്ടുകളും ഒരേപോലെ ചോര്‍ന്നു പോയതിന്‍റെ നടുക്കത്തിലാണ് സിപിഎം. പാര്‍ട്ടിയുടെ പരമ്പരാഗത കേന്ദ്രങ്ങളിലടക്കം കടന്നുകയറിയാണ് യുഡിഎഫ് വിജയം കൊയ്തിരിക്കുന്നത്.

പാലക്കാട് അടക്കം

പാലക്കാട് അടക്കം

ഏത് സാഹാചര്യത്തിലും നഷ്ടപ്പെടിലെന്ന് കരുതിയ പാലക്കാട് അടക്കം കൈവിട്ടതാണ് സിപിഎമ്മിനെ ‍‌ഞെട്ടിച്ചത്. താല്‍ക്കാലിക പ്രതിഭാസമാണെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ഒരു വര്‍ഷത്തിനപ്പുറം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അതിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എങ്ങനെ തിരിച്ചുവരുമെന്ന ചിന്തയിലാണ് പാര്‍ട്ടി.

ബംഗാളില്‍

ബംഗാളില്‍

പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകളിലെ ഒഴുക്കാണ് ബംഗാളില്‍ ആദ്യം അപായമണി മുഴക്കിയത് എന്നതും സിപിഎം നേതൃത്വം മനസ്സിലാക്കുന്നു. കേരളത്തില്‍ ബിജെപി ജയിക്കുന്നത് ഒഴിവാക്കാന‍് കഴിഞ്ഞുവെന്നത് മാത്രമാണ് ഇപ്പോള്‍ നേതൃത്വത്തിനുള്ള ആശ്വാസം.

വിശ്വാസികളുടെ വോട്ട്

വിശ്വാസികളുടെ വോട്ട്

അത് ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വോട്ട് യുഡിഎഫിലേക്ക് പോയത് കൊണ്ടാണെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. 18 ശതമാനം വരെ വോട്ടുവിഹിതം ബിജെപിക്ക് കിട്ടിയേക്കുമെന്ന് സിപിഎം നേരത്തെ കണക്ക് കൂട്ടിയിരുന്നെങ്കിലും അതുണ്ടായില്ല.

ബിജെപി

ബിജെപി

ചില മണ്ഡ‍ലങ്ങളിലെങ്കിലും ഇടതുമുന്നണിക്ക് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളില്‍ ഒരു വിഹിതം ഇത്തവണ ബിജെപി പിടിച്ചിട്ടുണ്ടെന്ന നിഗമനവും പാര്‍ട്ടിക്കുണ്ട്. ബിജെപി യുഡിഎ​ഫിന് വോട്ടുമറിച്ചുവെന്ന ആരോപണം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സിപിഎം നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+