കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോത്തുകല്ല് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു എല്‍ഡിഎഫ് ഒറ്റക്ക് ഭരണത്തിലേറുന്നത് ഇതാദ്യം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഞെട്ടിക്കുളം വാര്‍ഡ് ഉപതിരഞ്ഞടുപ്പ് വിജയത്തോടെ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രജനി 88 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ അനുസ്മിതയെ പരാജയപ്പെടുത്തിയത്.

യു ഡി എഫ് അംഗമായിരുന്ന താര മരണപ്പെട്ട ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നന്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 84-വോട്ടുകള്‍ക്കാണ് താര സി.പി.എമ്മിലെ കെ കെ രത്‌നമ്മയെ പരാജയപ്പെടുത്തിയത്.ഈ ഭൂരിപക്ഷം മിറകടന്നാണ് എല്‍ഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിന് അറുതിയായി.ആകെ പോള്‍ ചെയ്ത 1024 വോട്ടില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രജനിക്ക് 539 വോട്ടും യു ഡി എഫിലെ അനുസ്മിതക്ക് 451 വോട്ടും ബി ജെ പിയുടെ മിനിക്ക് 34 വോട്ടും ലഭിച്ചു. നോട്ടക്ക് ഒരു വോട്ടും ലഭിച്ചില്ല.

pothukalwinnerrajani

പോത്തുകല്ല് ഞെട്ടിക്കുളം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രജനി

ഇതാദ്യമായാണ് എല്‍ ഡി എഫ് ഒറ്റക്ക് പഞ്ചായത്തില്‍ ഭരണത്തിലേറുന്നത്. 2005ല്‍ രൂപീകൃതമായ പഞ്ചായത്തില്‍ ഡി ഐ സി പിന്തുണയോടെ ഒരുതവണമാത്രമാണ് എല്‍ ഡി എഫ് ഭരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പതിനഞ്ച് മിനിട്ടിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. വാര്‍ഡില്‍ ഉള്‍പ്പെട്ട രണ്ട് ബൂത്തുകളിലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വ്യക്തമായ മേധാവിത്ത്വം പുലര്‍ത്തി. ഒന്നാം നമ്പര്‍ ബൂത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി രജനി 212-വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ഥി 197-വോട്ടുകളും, ബി.ജെ.പി സ്ഥാനാര്‍ഥി പതിനാല് വോട്ടുകളുമാണ് നേടിയത്. പതിനഞ്ച് വോട്ടുകളാണ് എല്‍ ഡി എഫിന് ഒന്നാം നമ്പര്‍ ബൂത്തില്‍ ലീഡ് ലഭിച്ചത്. രണ്ടാം നമ്പര്‍ ബൂത്തില്‍ എല്‍ ഡി എഫിന് 327ഉം യു.ഡി.എഫിന് 254ഉം . ബി.ജെ.പി ഇരുപതും വോട്ടുകള്‍ നേടി. എഴുപത്തിമൂന്ന് വോട്ടുകളാണ് എല്‍ ഡി എഫിന്റെ ലീഡ് . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുളം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 83-വോട്ടുകള്‍ ലഭിച്ചിരുന്നു.എന്നാല്‍ ഇത്തവണ അത് 34ായി കുറഞ്ഞു.

ശ്രീരാമകൃഷ്ണന്റെ തട്ടകത്തില്‍ യുഡിഎഫിന് ചരിത്ര വിജയം, നാല് പതിറ്റാണ്ടിന്റെ സിപിഎം കുത്തക തകര്‍ന്നു
പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പത് അംഗങ്ങളുടെ പിന്‍തുണയോടെ യു.ഡി.എഫാണ് ഭരണം നടത്തിയിരുന്നത്. ഞെട്ടിക്കുളം വാര്‍ഡംഗമായിരുന്ന യു.ഡി.എഫിലെ താര മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇരു മുന്നണികള്‍ക്കും എട്ട് വീതം അംഗങ്ങളായി . ഭരണസാരഥ്യം നിലനിര്‍ത്തുന്നതിനുള്ള തിരഞ്ഞെടുപ്പായിരുന്നതിനാല്‍ ഏറെ വീറും, വാശിയും നിറഞ്ഞ പ്രചരണങ്ങളാണ് ഉപ തെരഞ്ഞെടുപ്പില്‍ പ്രകടമായത്. സംസ്ഥാന -ജില്ലാ നേതാക്കള്‍ പ്രചരണത്തിനെത്തുകയും ചെയ്തിരുന്നു.

English summary
LDF got pothukallu panchayath's ruling power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X