കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടിപി ദാസന്‍ തന്നെ; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്‍റ്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സ്‌പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്‍റായി ടിപി ദാസനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു. അഞ്ജു ബോബി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം രാജി വച്ച ഒഴിവിലാണ് നിമനം. അഴിമതി ആരോപണവും കായികമന്ത്രി ഇപി ജയരാജനുമായുള്ള കൊമ്പ് കോര്‍ക്കലിനുമൊടുവിലാണ് അഞ്ജു ബോബി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദവി രാജി വച്ചത്.

സര്‍ക്കാര്‍ അധികാരത്തിലേറി തുടക്കത്തില്‍തന്നെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രസിഡന്‍റ് നിയമനം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് ടിപി ദാസനെ സ്‌പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അര്‍ജുനാ അവാര്‍ഡ് ജോതാവും ലോംഗ് ജംപ് താരവുമായിരുന്ന മേഴ്‌സി കുട്ടനെ വൈസ് പ്രസിഡന്‍റായും നിയമിച്ചു.

Read More:മ്യൂണിക്കില്‍ വെടിയുതിര്‍ത്തത് ഇറാന്‍കാരന്‍; സ്വയം ജീവനൊടുക്കിയതെന്തിന് ? വീഡിയോ...

Anju Boby George TP Dasan

കെസി ലേഖ (ബോക്‌സിംഗ്), ജോര്‍ജ്ജ് തോമസ് (ബാഡ്മിന്റന്‍), എസ് രാജിവ് (നീന്തല്‍), എംആര്‍ രഞ്ചിത്ത് (അമ്പെയ്ത്ത്), ഡി ബിജുകുമാര്‍ (കനോയിംഗ്), ഒകെ വിനീത് (ബോക്‌സിംഗ്), ഐടി മനോജ് എന്നിവരാണ് കൗണ്‍സില്‍ അംഗങ്ങള്‍. അഞ്ജു ബോബബി ജോര്‍ജ്ജ് രാജി പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ ടിപി ദാസനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അഞ്ജുവിനെതിരെ ടിപി ദാസന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടിപി ദാസനായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്. അതുകൊണ്ടുതന്നെ ഇത്തവണയും ദാസന് തന്നെ നറുക്ക് വീഴുമെന്നുറപ്പായിരുന്നു. വി ശിവന്‍കുട്ടി എംല്‍എയുടെ പേരും പരിഗണിച്ചിരുന്നു. ടിപി ദാസന്‍ പ്രസിന്‍റായിരുന്ന സമയത്ത് സ്‌പോര്‍ട്‌സ് ലോട്ടറിയുമായി ബന്ധപ്പെട്ട് അഴമതി ആരോപണം നേരിട്ടുണ്ട്. അഴിമതി ആരോപണമുള്ളവരെ സര്‍ക്കാര്‍ പദവിയിലിരുത്തില്ലെന്നായിരുന്നു എല്‍ഡിഎഫിന്റെ നയം.

Read More: മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്താം; മലക്കം മറിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍...

Read More: വ്യോമസേനാ വിമാനം കണ്ടെത്താനായില്ല; വിമാനത്തില്‍ രണ്ട് മലയാളികളും...

English summary
LDF Government appointed TP Dasan as Sports Council President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X