കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്താം; മലക്കം മറിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നതോടെ സര്‍ക്കാര്‍ നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് മന്ത്രിസഭാ യോഗതീരുമാനം രഹസ്യമാക്കി വച്ച് കടുംവെട്ട്‌ നടത്താനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നീക്കമെന്ന് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദ് പുതിയ ഉത്തരവ് പുറത്തിറക്കി.

Read More:വേശ്യാ പരാമര്‍ശം; ബിഎസ്പിക്കെതിരെ ആരോപണവുമായി ദയാശങ്കറിന്റെ ഭാര്യ

Pinarayi Vijayan

മന്ത്രിസഭാ തീരുമാനങ്ങളുടെ പകര്‍പ്പ് അതത് വകുപ്പുകള്‍ക്ക് നല്‍കാനും 48 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവനും അഴിമതിയാണെന്ന് കണ്ടെത്തിയിരുന്നു. ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമി ഇഷ്ടക്കാര്‍ക്ക് പതിച്ച് നല്‍കിയ തീരുമാനങ്ങള്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗതീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് വിവരാവകാശ കമ്മീഷ്ണര്‍ വിന്‍സന്‍ എം പോള്‍ ഉത്തരവിട്ടു. എന്നാല്‍ എന്നാല്‍ എല്ലാം സുതാര്യമാക്കുമെന്ന് ഉറപ്പ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്ത് പറയാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

പല തവണ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ നല്‍കിയേ മതിയാകൂ എന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആവര്‍ത്തിച്ചതോടെ സര്‍ക്കാരും വിവരാവകാശ കമ്മീഷനും തമ്മില്‍ തുറന്ന പോര് തുടങ്ങി. ഇതോടെ സാമൂഹ്യപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും സര്‍ക്കാരിനെതിരെ തിരിഞ്ഞു.

Wilson M paul

കഴിഞ്ഞ സര്‍ക്കാറിന്‍റെ അവസാന മൂന്നുമാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ ഡിബി ബിനു അപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. നിലവിലെ സ്ഥിതിയില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ സര്‍ക്കാര്‍ പറയുന്നത് രണ്ടു വാദങ്ങളാണ്.

മന്ത്രിസഭായോഗം പരിഗണിക്കുന്ന വിഷയങ്ങളില്‍ ഏതൊക്കെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും എന്നത് സംബന്ധിച്ച് വ്യക്തതക്കുറവുണ്ട് എന്നതാണ് ഒന്നാമത്തെ വാദം. മന്ത്രിസഭ ഒരു കാര്യം ചര്‍ച്ച ചെയ്തു തീരുമാനിച്ചാലും അത് അന്തിമ തീരുമാനമാകണമെന്നില്ലെന്നും മറ്റു വകുപ്പുകളുടെ അംഗീകാരം കിട്ടയ ശേഷമേ മന്ത്രിസഭാ തീരുമാനമായി വരികയുള്ളൂവെന്നുമാണ് രണ്ടാമത്തെ വാദം.

ചില സാഹചര്യത്തില്‍ തീരുമാനം മാറിയേക്കാമെന്നും അതുകൊണ്ടു മന്ത്രിസഭായോഗ തീരുമാനം എന്ന നിലക്കു ഇവ പുറത്തുവിടാന്‍ സാധിക്കില്ലെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെയും മുന്നണിയില്‍ നിന്നടക്കം രൂക്ഷവിമര്‍ശനമുയര്‍ന്നു. മാധ്യമങ്ങളെ ഒളിച്ച് എന്താണ് സര്‍ക്കാരിന് ചെയ്യാനുള്ളതെന്ന് ചോദ്യവുമുയര്‍ന്നു.

വിവരാവകാശ കമ്മീഷ്ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിടുമെന്നത് മുന്നില്‍ കണ്ട് തീരുമാനം മാറ്റുകയായിരുന്നു. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ പുറത്ത് വിടുന്നതില്‍ നിയമതടസമില്ല. ദുര്‍ബലമായ വാദങ്ങള്‍ നിരത്തി മുന്നോട്ട് പോയാല്‍ സര്‍ക്കാരിന്‍റെ പ്രതിശ്ചായ മോശപ്പെടുമെന്ന ധാരണയിലാണ് തീരുമാനം മാറ്റിയത്.

Read More: വ്യോമസേനാ വിമാനം കണ്ടെത്താനായില്ല; വിമാനത്തില്‍ രണ്ട് മലയാളികളും...

English summary
ldf government decided to publish cabinet decision with in 48 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X