ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്തത് 8285 കോടി, യുഡിഎഫിന്റേത് 809 കോടി, കണക്കുമായി മുഖ്യമന്ത്രി
വയനാട്ടിലെ ദുരന്തബാധിതര്‍ക്കുളള ടൗണ്‍ഷിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പിണറായി വിജയന്‍. 2016 മുതല്‍ 2026 വരെയുളള കാലഘട്ടത്തില്‍ ഇടത് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്ത സഹായ ധനത്തിന്റെ കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി.
2011-2016 കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ ചിലവാക്കിയത് 809 കോടി മാത്രമാണെന്നും അക്കാലത്തെ ചില അപേക്ഷകളില്‍ പോലും പണം അനുവദിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
'' അഭയമറ്റവർക്ക് ആശ്വാസമായും തീരാരോഗത്താൽ വലയുന്നവർക്ക് താങ്ങായും ഈ സർക്കാർ എന്നും ഒപ്പമുണ്ട്. ചുവപ്പുനാടകളിൽ കുരുങ്ങി അപേക്ഷകർ മാസങ്ങളോളം കാത്തിരുന്ന പഴയ രീതിക്ക് വിട നൽകിക്കൊണ്ട് 2016 നവംബറിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചു. അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നു.

2016-21 കാലയളവിൽ 5715.92 കോടി രൂപയാണ് ദുരിതാശ്വാസനിധിയിൽ നിന്നും വിനിയോഗിച്ചത്. ഇതിൽ ചികിത്സാ ധനസഹായമായി മാത്രം 918.95 കോടി രൂപ നൽകി. 2021 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി നൽകിയതിൽ 917.13 കോടി രൂപ ചികിത്സാ സഹായമാണ്. 2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് വെറും 808.78 കോടി രൂപ മാത്രമായിരുന്നുവെന്നും, അന്നത്തെ സർക്കാർ സഹായം അനുവദിച്ച് ഉത്തരവായെങ്കിലും തുക നൽകാതിരുന്ന 29,930 അപേക്ഷകളിൽപ്പോലും എൽഡിഎഫ് സർക്കാരാണ് പണം ലഭ്യമാക്കിയതെന്നും നാം തിരിച്ചറിയണം.
അപേക്ഷകന് ധനസഹായം ലഭിക്കുന്നതിനായി ദീർഘനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്. തികച്ചും സുതാര്യമായ ഈ സംവിധാനത്തിൽ അപേക്ഷയുടെ നിജസ്ഥിതി https://cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകന് നേരിട്ട് പരിശോധിക്കാവുന്നതാണ്. എച്ച്ഐവി ബാധിതർക്കും ആർസിസിയിൽ ചികിത്സ നടത്തുന്നവർക്കും പ്രത്യേക ഓൺലൈൻ സംവിധാനങ്ങളും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുള്ള സഹായവിതരണവും ഉറപ്പാക്കുന്നു.
മാരകമായ അസുഖങ്ങൾ ബാധിച്ചവർക്ക് 3 ലക്ഷം രൂപ വരെയും, വാർഷിക വരുമാനം 2 ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും ഈ ആശ്വാസ പദ്ധതിയുടെ തണൽ ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ദുരന്തഘട്ടങ്ങളിൽ നൽകുന്ന വർദ്ധിപ്പിച്ച സഹായധനം ഈ സർക്കാരിന്റെ കരുതലിന് ഉദാഹരണമാണ്''.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications