Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി സര്‍ക്കാര്‍ ഇതുവരെ നിയമിച്ചത് ഏഴ് ജുഡീഷ്യല്‍ കമ്മീഷനെ; ചെലവായത് ആറ് കോടിയിലേറെ രൂപ

ഏഴ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചെങ്കിലും ഇവയില്‍ പലതും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഏഴ് വര്‍ഷമായിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തവരും ഇതില്‍പ്പെടും

pinarayinew

തിരുവനന്തപരം: 2016 മുതല്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കിയ എല്‍ ഡി എഫ് സര്‍ക്കാരുകള്‍ നിയമിച്ചത് ഏഴ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍. ഈ ഏഴ് ജുഡീഷ്യല്‍ കമ്മീഷനുകള്‍ക്കെല്ലാമായി 6,01,11,166 രൂപയാണ് ചെലവായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ തുക ചെലവായത് ജസ്റ്റിസ് പി എ മുഹമ്മദ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനാണ്. 2,77,44,814 രൂപയാണ് പി എ മുഹമ്മദ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് ചെലവായത്. 2016 ല്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ഹൈക്കോടതിയുടെ മുമ്പില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജുണ്ടായിരുന്നു.

ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് മുഹമ്മദ് കമ്മിഷന്‍ രൂപീകരിച്ചത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പി എ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മുന്‍ ഡി ജി പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് പൊലിസ് വകുപ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ കോടികളുടെ പര്‍ച്ചേസുകള്‍ സി എ ജി കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് പൊലീസിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ 2020 ല്‍ മുന്‍ ഹൈക്കോടതി ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇതിനായി 12,36,074 രൂപയാണ് ചെലവായത്. ഇതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം നിയമ വിരുദ്ധമാണോ എന്ന് പരിശോധിക്കാനാണ് വി കെ മോഹനന്‍ കമ്മീഷനെ നിയോഗിക്കുന്നത്. 2021 ല്‍ ആയിരുന്നു ഇത്.

court

ഈ കമ്മീഷനും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 83,76,489 രൂപയായിരുന്നു മോഹനന്‍ കമ്മിഷന് ചെലവായത്. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടം അന്വേഷിച്ച കമ്മീഷനായ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന് ചെലവായത് 1,07,82,661 രൂപയാണ്.

ഒന്നാം പിണറായി സര്‍ക്കാരില്‍ എ കെ ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഉണ്ടായ ഹണി ട്രാപ് വിവാദം അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മിഷന് ചെലവായത് 25,85,232 രൂപയാണ്. നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് കെനാരായണ കുറുപ്പ് കമ്മിഷന് 92,84,305 രൂപ ചെലവായി. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ജസ്റ്റിസ് പി കെ ഹനീഫ കമ്മിഷന്‍ ആയിരുന്നു അന്വേഷിച്ചിരുന്നത്. ഇതിനും ചെലവായി 1,01,791 രൂപ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+