കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനത്തിന് വിലക്ക്; നിയമനിർമ്മാണത്തിനൊരുങ്ങുന്നു, ലംഘിച്ചാൽ തടവും പിഴയും!

Google Oneindia Malayalam News

തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ശാഖാ പ്രവർത്തനത്തിനെതിരെ നേരത്തെ തന്നെ സിപിഎമ്മും എൽഡിഎഫ് സർക്കാരും രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖാപ്രവർത്തനം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രണ്ട് വർഷം മുമ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മരട് തിരു അയിനി ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങള്‍ തടസ്സപ്പെടുത്തും വിധം ആർഎസ്എസ് പ്രവര്‍ത്തകര്‍ കായികാഭ്യാസങ്ങൾ നടത്തുകയും ഭക്തരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയെ തുടർന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന അന്ന് വന്നിരുന്നത്.

എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നിരോധിക്കുന്നതിനായി നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ് പിണറായി സർക്കാർ. സംസ്ഥാന സർക്കാർ തയ്യാറാക്കിയ തിരുവിതാംകൂർ-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ക്ഷേത്രപരിസരസത്തെ ആയുധ പരിശീലനം തടയാൻ വ്യവസ്ഥചെയ്തിട്ടുള്ളത്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ആണ് കരട് ബില്ലിൽ നിർദേശിച്ചിരിക്കുന്നത്.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം വന്നിരിക്കുന്നത്. സുപ്രീം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ ഈ ബില്ലാണു കേരള സർക്കാർ ഹാജരാക്കിയത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാൻ നിയമം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിലും ദേവസ്വം മന്ത്രി ഡിസംബറിലും നിയമസഭയിൽ പറഞ്ഞിരുന്നു.

തിരുവിതാംകൂർ-കൊച്ചി മതസ്ഥാപന ഭേദഗതി ബിൽ

തിരുവിതാംകൂർ-കൊച്ചി മതസ്ഥാപന ഭേദഗതി ബിൽ


ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്ക് ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കാൻ പാടില്ലെന്നും, ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്ക് ആയുധമുപയോഗിച്ചുള്ളതോ, അല്ലാത്തതോ ആയ പരിശീലനങ്ങൾക്ക് ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കരുതെന്നും ദേവസ്വം മന്ത്രി നേരത്തം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവിതാംകൂർ-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിൽ ഇക്കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തിരിക്കുന്നത്.

ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കാൻ പാടില്ല

ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കാൻ പാടില്ല

ക്ഷേത്ര കാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കു ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കാൻ പാടില്ലെന്ന് കരടു ബില്ലിലെ 31(ബി) മൂന്ന് വകുപ്പിലാണ് വ്യക്തമാക്കുന്നത്. ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാൽ ആറ് മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് 31(ബി) നാല് വകുപ്പിലും വ്യക്തമാക്കുന്നു.

പോലീസിന് നേരിട്ട് കേസെടുക്കാം

പോലീസിന് നേരിട്ട് കേസെടുക്കാം


നിയമം ലംഘിച്ചാൽ പോലീസിന് നേരിട്ട് തന്നെ കേസെടുക്കാനാകും. ജനുവരിയിൽ ബിൽ തയ്യാറായെങ്കിലും ശബരിമല പ്രക്ഷോഭവും ലോക്സഭ തിരഞ്ഞെടുപ്പും കാരണമാണ് തുടർനടപടികൾ നീണ്ടു പോയത്. പെട്ടെന്ന് തന്നെ ബില്ല് പ്രാവർത്തികമാകുമെന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്ര പരിസരങ്ങളിലെ ആർഎസ്എസിന്റെ ശാഖ പ്രവർ‌ത്തനങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് പുതിയ ഭേദഗതിയെന്നാണ് സൂചനകൾ.

ആർഎസ്എസ് കായികാഭ്യാസം

ആർഎസ്എസ് കായികാഭ്യാസം

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി ആര്‍എസ്എസ് കായികാഭ്യാസവും ശാഖപ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന പരാതി വ്യാപകമാണെന്ന നിലപാടാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. ക്ഷേത്രങ്ങളിൽ ഇത്തരം സാമൂഹ്യവിരുദ്ധ - സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത് ഭക്തരോടുള്ള വെല്ലുവിളി കൂടിയാണെന്നും കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
LDF government implement new law, ban weapon practice in temple premises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X