കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കാലത്തെ തന്ത്രം തന്നെ, പഴയ കര്‍മ പദ്ധതി മുഖ്യമന്ത്രി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ചെന്നിത്തല!!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കര്‍മ പദ്ധതി തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. കഴിഞ്ഞ ഓണക്കാലത്ത് നൂറ് ദിന കര്‍മ പരിപാടി പ്രഖ്യാപിച്ചിരുന്നു മുഖ്യമന്ത്രി. അതിലൂടെ ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അതേ തന്ത്രവുമായിട്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഓണക്കാലത്ത് നൂറ് ദിന പരിപാടികളില്‍ പലതും ഇനിയും നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറിയ ഭക്ഷ്യകിറ്റ് വിതരണവും പെന്‍ഷന്‍ വിതരണവും ശക്തമായി തുടരുമെന്ന് നൂറ് ദിന കര്‍മപദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

1

സര്‍ക്കാര്‍ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും ഒന്നരക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്നുമാക്കെയുള്ള വാഗ്ദാനങ്ങളും ആ നൂറുദിന പരിപാടിയില്‍ ഉണ്ടായിരുന്നത്. അന്ന് പ്രഖ്യാപിച്ചവയെല്ലാം നടപ്പാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെയാണ് ഇത് നടപ്പാക്കിയതെന്നൊന്നും ആര്‍ക്കും അറിയില്ലെന്നും ചെന്നിത്തല ആരോപിച്ചു. വീണ്ടും 50000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഇത് ആരെ പറ്റിക്കാനാണ്.

റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാതെ പിഎസ്‌സിയുടെ ലിസ്റ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ ശേഷം പിന്‍വാതില്‍ വഴി ഇഷ്ടക്കാരെ നിയമിക്കുന്ന സര്‍ക്കാരാണിതെന്നും ചെന്നിത്തല ആരോപിച്ചു. അങ്ങനെയുള്ള ഒരു സര്‍ക്കാരാണ് ഇപ്പോള്‍ വീരവാദം മുഴക്കുന്നത്. ഈ സര്‍ക്കാര്‍ അവതരിപ്പിച്ച അഞ്ച് ബജറ്റുകളും നടപ്പിലാക്കാത്ത പദ്ധതികളുടെ ഘോഷയാത്രയായിരുന്നു. വലിയ പദ്ധതികള്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുകയും അത് നടപ്പാക്കാതെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

രണ്ടായിരം കോടിയുടെ തീരദേശ പാക്കേജ് അടക്കം കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ കര്‍മ പദ്ധതിയും അതേ പോലെയുള്ള തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഒന്നാം ഘട്ട നൂറ് ദിന പദ്ധതിയില്‍ പ്രഖ്യാപിച്ച 122 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. മികച്ച പ്രതികരണം ഇതിലൂടെ ലഭിച്ചിരുന്നു. അരലക്ഷം തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒന്നേകാല്‍ ലക്ഷത്തിന് മുകളില്‍ തൊഴില്‍ അവസരമാണ് ഉണ്ടാക്കാന്‍ സാധിച്ചത്. ഇത്തവണയും അരലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
ldf government's 100 day project is biggest bogus says ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X