ആറോ ഏഴോ വര്‍ഷം മുന്‍പ് ഇത് പറഞ്ഞവന്‍ ഇന്ന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമല്ല; ഷാജിക്ക് അന്‍വറിന്റെ പരിഹാസം
തിരുവനന്തപുരം: മുന്‍ എംഎല്‍എ കെ എം ഷാജിയെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ രംഗത്തെത്തി. ഷാജിയുടെ പഴയ പ്രസ്താവന കുത്തിപ്പൊക്കിയാണ് പിവി അന്‍വറിന്റെ പരിഹാസം. ആരാണ് പിണറായി വിജയന്‍? അയാള്‍ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ, ഞാന്‍ കേരള സംസ്ഥാനത്തെ ഒരു എല്‍എല്‍എയാണ് എന്ന് നേരത്തെ ഷാജി ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ വീണ്ടും കുത്തിപ്പൊക്കിയാണ് അന്‍വറിന്റെ പരിഹാസം.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

ആറോ ഏഴോ വര്‍ഷം മുന്‍പ് ഇത് പറഞ്ഞവന്‍ ഇന്ന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമല്ല..അതേ പിണറായി വിജയന്‍,നാളെ നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്നു- പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനസര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് അന്‍വറിന്റെ പരിഹാസം. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേസമയം, ചരിത്ര നേട്ടവുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചൊച്ചിക്കൊടുക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റില്‍ ആദ്യ മന്ത്രിസഭ യോഗം ചേരും. യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കല്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications