കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പിള്ളി ഉപേക്ഷിച്ചു? അഞ്ചുവര്‍ഷത്തിനുള്ളില്‍ ചീമേനി!!!

  • By Vishnu V Gopal
Google Oneindia Malayalam News

തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹണിമൂണ്‍ കാലത്ത് തന്നെ കല്ലുകടിയായതാണ്. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് പദ്ധതി നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചതായാണ് വിവരം. സിപിഎമ്മും എല്‍ഡിഎഫും ഇത്തരമൊരു തീരുമാനത്തിലെത്തി. സിപിഎം സംസ്ഥാന സമതിയിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

അതിരപ്പിള്ളി പദ്ധതി വേണ്ടെന്നു വയ്ക്കുമെങ്കിലും വന്‍കിട ജലപദ്ധതികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിലനിര്‍ത്തും. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ദതികള്‍ വേണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ഇത്തരം ചര്‍ച്ചകള്‍ നില നിര്‍ത്തി കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ കല്‍ക്കരി വൈദ്യുത നിലയം സ്ഥാപിക്കാനാണ് നീക്കം.അഞ്ചുവര്‍ഷത്തിനുള്ളില്‍ ചീമേനി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വൈദ്യുതി മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Athirappilly project

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യം എതിര്‍പ്പുമായെത്തിയത് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആണ്.ഘടക കക്ഷിയായ സിപിഐയും എതിര്‍പ്പുമായെത്തി. അതിരപ്പിള്ളിയെ ചൊല്ലി മുന്നണിക്കുള്ളില്‍ തന്നെ വാക്‌പോരു തുടങ്ങി. ഹെക്ടര്‍ കണക്കിന് വനം നശിപ്പിച്ച് വൈദ്യുത പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും ജനങ്ങളും രംഗത്തുവന്നു. ഇതാണ് സര്‍ക്കാരിന്റെ പുതിയ നിലപാടിന് കാരണം.

ചാലക്കുടിപ്പുഴയിലെ നിര്‍ദ്ദിഷ്ട 163 മെഗാവാട്ട് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. പദ്ധതി നടപ്പാക്കിയാല്‍ 140 ഹെക്റ്റര്‍ വനഭൂമി വെള്ളത്തില്‍ മുങ്ങുമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ ചീമേനി പദ്ധതിക്ക് ഇപ്പോള്‍ കാര്യമായ എതിര്‍പ്പില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പുമായി വന്നത് സിപിഎമ്മാണ്. കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.

പദ്ധതി നടപ്പാക്കിനായാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അത് വലിയ നേട്ടമാകും. ജില്ലയിലെ പ്രശ്‌നം പരിഹരിക്കാന്‍ പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തുമെന്നാണ് അറിയുന്നത്. എന്തായാലും അതിരപ്പിള്ളിയെ കൈവിട്ട് ചീമേനി പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് സൂചനകള്‍.

English summary
Athirappilly hydro electric project becomes the most controversy and burden during LDF government honey moon time. the controversies began when CM and electricity minister says we are going for with this project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X