കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കടുംവെട്ടില്ല; വയല്‍ നികത്തല്‍ ഭേദഗതിയില്‍ തിരുത്തല്‍ വരുത്തും

ഇതോടെ അപേക്ഷിച്ച 93,00 പേര്‍ക്കും ഇളവ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കും. റവന്യു, കൃഷി വകുപ്പ് മന്ത്രിമാര്‍ വിളിച്ച യോഗത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നതും, തിരുത്തലിനുളള ധാരണയായതും.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച വയല്‍ നികത്തല്‍ ഭേദഗതിയില്‍ തിരുത്തല്‍ വരുത്തും. നിയമസഭയില്‍ ഭേദഗതി അവതരിപ്പിക്കുമ്പോള്‍ തന്നെ തിരുത്തല്‍ വരുത്താനാണ് നീക്കം. ഇതോടെ അപേക്ഷിച്ച 93,00 പേര്‍ക്കും ഇളവ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കും. റവന്യു, കൃഷി വകുപ്പ് മന്ത്രിമാര്‍ വിളിച്ച യോഗത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നതും, തിരുത്തലിനുളള ധാരണയായതും.

വയല്‍ നികത്തലുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ ഭേദഗതികളിലും പഴുതുകളേറെയെന്ന് ഉയര്‍ന്നിരുന്നു. അടുത്തമാസം രണ്ടിനു പുതിയ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കും. സബ്ജക്റ്റ് കമ്മിറ്റി ചര്‍ച്ചചെയ്ത് എട്ടിന് സഭയില്‍ വച്ച് ഒമ്പതിന് പാസാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Land

2008ന് മുമ്പുള്ള വയല്‍നികത്തല്‍ സാധൂകരിക്കാനായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ മൂന്ന് എ എന്ന ഭേദഗതി കൊണ്ടുവന്നത്. ന്യായവിലയുടെ 25 ശതമാനം ഈടാക്കി സ്വകാര്യ ആവശ്യത്തിനായുള്ള നികത്തലിന് സാധൂകരണം നല്‍കുന്ന ഭേദഗതി വന്‍വിവാദമായി. ഈ ഭേദഗതി പൂര്‍ണമായും പിന്‍വലിക്കുമെന്നായിരുന്നു എല്‍ഡിഎഫിന്റെ പ്രഖ്യാപനം. അധികാരത്തിലെത്തിയ പിണറായി മന്ത്രിസഭ ഇതിനു തീരുമാനമെടുത്തെങ്കിലും കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച തിരുത്ത് ഭേദഗതിയില്‍ വയല്‍ നികത്തിയവരെ സന്തോഷിപ്പിക്കുന്ന പഴുതാണ് നിലനിന്നിരുന്നത്.

പഞ്ചായത്തുതലത്തിലുള്ള റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വയല്‍ കമ്മിറ്റികളാണ് ഇത്തരം സ്ഥലങ്ങളില്‍ നിര്‍മാണാനുമതി നല്‍കിയിരുന്നത്. എന്നാല്‍, 2008 വരെയുള്ള വയല്‍ നികത്തല്‍ ക്രമപ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഈ കമ്മിറ്റികള്‍ ഇല്ലാതായി. ഭേദഗതി ഉത്തരവ് ഹൈക്കോടതി പിന്നീട് റദ്ദാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഭേദഗതി പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, വയല്‍ കമ്മിറ്റികള്‍ മാത്രം പുനസ്ഥാപിക്കപ്പെട്ടില്ല.

English summary
LDF Government decision in Kerala consevation of paddy land and wetland Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X