ജനജീവിതം സ്തംഭിപ്പിച്ച് ഇടത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റം
മധ്യ കേരളത്തിലേയും വടക്കന്‍ കേരളത്തെയുമാണ് ഹര്‍ത്താല്‍ കൂടുതല്‍ ബാധിച്ചത്
തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തുന്ന ഹര്‍ത്താല്‍ കേരളത്തില്‍ പുരോഗമിക്കുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നില്ല.
മധ്യ കേരളത്തിലേയും വടക്കന്‍ കേരളത്തെയുമാണ് ഹര്‍ത്താല്‍ കൂടുതല്‍ ബാധിച്ചത്. ഹര്‍ത്താലിനെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വന്നിറങ്ങിയ യാത്രക്കാര്‍ തുടര്‍ യാത്രയ്ക്ക് വാഹനം കിട്ടാതെ ദുരിതത്തിലാണ്. സംസ്ഥാനത്തെമ്പാടും കെ.എസ്.ആര്‍.ടിസി ബസ് സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

ചുരുക്കം ചില സ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. പൊന്നാനിയില്‍ ഹര്‍ത്താലനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകര്‍ക്കു നേരെയാണ് കൈയ്യേറ്റം ചെയ്തത്.












Click it and Unblock the Notifications