സഹകരണ പ്രതിസന്ധിയില്‍ എല്‍ഡിഎഫ് നേരിടാന്‍ ഉറച്ചു തന്നെ, തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍
സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബാങ്കുകളെ ഒഴിവാക്കി.
തിരുവനന്തപുരം : സഹകരണ പ്രതിസന്ധിയിലും നോട്ട് നിരോധനത്തിലും പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താല്‍ എല്‍ഡിഎഫ് തീരുമാനം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. ഹര്‍ത്താലിന് മുന്നോടിയായി 27ന് വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നോട്ട് അസാധുവാക്കിയതിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു കൂടിയാണ് ഹര്‍ത്താല്‍.
കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍- റോഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനും സാധ്യമായ ഇടങ്ങളില്‍ ഹര്‍ത്താല്‍ നടത്താനും കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തിരുന്നു. പ്രക്ഷോഭം ഏത് തരത്തില്‍ വേണമെന്ന് സംസ്ഥാന കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications