കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് 10 ലേറെ സീറ്റുകള്‍ കുറയും; ജോസിന് പുറമെ ദളിനും ഇടം വേണം, അയയാതെ സിപിഐ

Google Oneindia Malayalam News

കോട്ടയം: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശനം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ, നിയമസഭ സീറ്റുകൾ സംബന്ധിച്ച അന്തിമ ചർച്ചകൾ നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ പാര്‍ട്ടിയുടെ ഇടതുപ്രവേശനം സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ആയെന്നാണ് സൂചന. അതേസമയം ജോസ് കെ മാണിക്ക് വിട്ടു നല്‍കേണ്ട സീറ്റുകളുടെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.

നിലപാട് മയപ്പെടുത്തി സിപിഐ

നിലപാട് മയപ്പെടുത്തി സിപിഐ

സിപിഐ നിലപാട് മയപ്പെടുത്തിയതോടെയാണ് ജോസ് കെ മാണിയുടെ ഇടത് പ്രവേശന ചര്‍ച്ചകള്‍ക്ക് വേഗതയാര്‍ജ്ജിച്ചത്. ജോസിനെ മുന്നണിയില്‍ എടുക്ക കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുമ്പോഴും അവര്‍ക്ക് വിട്ടു കൊടുക്കേണ്ടി വരുന്ന സീറ്റുകളുടെ കാര്യത്തില്‍ സിപിഐ കടുംപിടുത്തം തുടരുകയാണ്. ഇത് സിപിഎമ്മിനെ വലിയ പ്രതിസന്ധയിലേക്കാണ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

സീറ്റ് സിപിഎം നല്‍കണം

സീറ്റ് സിപിഎം നല്‍കണം

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎ​ഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ല, എന്നാല്‍ അവര്‍ വരുമ്പോഴുള്ള ലാഭവും നഷ്ടവും സിപിഎം തന്നെ ഏറ്റെടുക്കണമെന്നാണ് സിപിഐ നിലപാട്. ഒരു കാരണവാശാലും തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ മത്സരിച്ചു വരുന്ന സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് വിട്ടു നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന കാര്യവും സിപിഐ നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്.

 കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി

ജോസ് കെ മാണിയുടെ ഇടതു പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് അടുത്തതോടെയാണ് സിപിഐ തങ്ങളുടെ നിലപാട് ശക്തകമാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി തങ്ങള്‍ക്ക് വേണമെന്ന ആവശ്യ ജോസ് സിപിഎമ്മിനോട് അവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ എന്‍ ജയരാജ് വിജയിച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.

ഉഭയകക്ഷി ചര്‍ച്ച നടത്തണം

ഉഭയകക്ഷി ചര്‍ച്ച നടത്തണം

എന്നാല്‍ വര്‍ഷങ്ങളായി ഇടതുമുന്നണിയില്‍ തങ്ങള്‍ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം ജോസിനായി വിട്ടു നല്‍കില്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. ജോസിനായി സിപിഎം തന്നെ തങ്ങളുടെ സ്വന്തം സീറ്റുകള്‍ വിട്ടു കൊടുക്കട്ടെ. ജോസിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്നതിന് മുമ്പായി സിപിഎമ്മും സിപിഐയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പാലായില്‍ ഇടഞ്ഞ് എന്‍സിപിയും

പാലായില്‍ ഇടഞ്ഞ് എന്‍സിപിയും

പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപിയും കടുത്ത അതൃപ്തിയിലാണ് ഉള്ളത്. പാലാ എന്ന ധാരണയില്ലാതെ ജോസ് ഇടതുമുന്നണിയിലേക്ക് വരില്ലെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ എന്‍സിപിയോ മാണി സി കാപ്പനോ ഇടതുമുന്നണി വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ യുഡിഎഫില്‍ നിന്നുകൊണ്ട് മാണി സി കാപ്പന്‍ പാലായില്‍ ജനവിധി തേടാനുള്ള സാധ്യത കൂടുതലാണ്.

എല്‍ജെഡിക്കും

എല്‍ജെഡിക്കും

ജോസ് കെ മാണിക്ക് പുറമെ മുന്നണിയിലേക്ക് തിരിച്ചെത്തിയ എല്‍ജെഡിക്കും എല്‍ഡിഎഫ് ഇത്തവണ സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. യുഡിഎഫിന്‍റെ ഭാഗമായി കഴിഞ്ഞ തവണ 7 സീറ്റുകളിലാണ് അവര്‍ മത്സരിച്ചത്. ഇടതിന്‍റെ ഭാഗമായി ഇത്തവണ 5 സീറ്റുകളെങ്കിലും അവര്‍ക്ക് വിട്ടു നല്‍കേണ്ടി വരും. സീറ്റുകളുടെ എണ്ണം കുറക്കാന്‍ ജെഡിഎസുമായുള്ള ലയനം എന്ന നിര്‍ദേശമാണ് സിപിഎം മുന്നോട്ട് വെക്കുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

ഫലത്തില്‍ പുതുതായി വന്നവര്‍ക്ക് സീറ്റുകള്‍ വിട്ടു കൊടുക്കേണ്ട ബാധ്യത സിപിഎമ്മിന്‍റേത് മാത്രമായി മാറിയിരിക്കുകയാണ്. ജോസ് വിഭാഗത്തിന് ഏറ്റവും കുറഞ്ഞത് 10 സീറ്റുകളെങ്കിലും വിട്ടുനല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്‍റെ ഭാഗമായി കഴിഞ്ഞ തവണ അവര്‍ മത്സരിച്ചത് 10 സീറ്റുകളിലാണ്. ബാക്കി 4 സീറ്റുകളിലായി പിജെ ജോസഫ് വിഭാഗം മത്സരിച്ചത്.

സിപിഎമ്മിന്‍റെ അക്കൗണ്ടില്‍ നിന്ന്

സിപിഎമ്മിന്‍റെ അക്കൗണ്ടില്‍ നിന്ന്


എല്‍ഡി​എഫിന്‍റെ ഭാഗമാവുമ്പോള്‍ പത്തിലേറെ സീറ്റുകളാണ് ചോദിക്കുന്നതെങ്കിലും കഴിഞ്ഞ തവണത്തെ അത്രയും എന്നതാണ് സിപിഎം നിലപാട്. വിട്ടുകൊടുക്കേണ്ട സീറ്റുകളുടെ കാര്യത്തില്‍ മറ്റ് ഘടകക്ഷികള്‍ അയഞ്ഞില്ലെങ്കില്‍ സിപിഎമ്മിന്‍റെ അക്കൗണ്ടില്‍ നിന്ന് തന്നെയാവും ഈ സീറ്റുകള്‍ കുറയുക. അങ്ങനെ വരുമ്പോള്‍ എല്‍ജെഡിക്കും ജോസിനുമായി പതിനഞ്ചോളം സീറ്റുകള്‍ സിപിഎം കണ്ടെത്തണം.

84 സീറ്റില്‍ സിപിഎം

84 സീറ്റില്‍ സിപിഎം

2016 ല്‍ എല്‍ഡിഎഫില്‍ 84 സീറ്റിലാണ് സിപിഎം ജനവിധി തേടിയത്. ഇതില്‍ നിന്ന് 15 സീറ്റുകള്‍ സിപിഎം മാത്രം വിട്ടുകൊടുക്കേണ്ടി വന്നാല്‍ അവര്‍ക്ക് മത്സരിക്കാന്‍ ശേഷിക്കുന്ന സീറ്റുകളുടെ എണ്ണം 69 മാത്രാമാണ്. ഇത് പാര്‍ട്ടിയില്‍ തന്നെ വലിയ അമര്‍ഷത്തിന് ഇടയാക്കും. തുടര്‍ഭരണ സാധ്യതകള്‍ മുന്നില്‍ നിര്‍ത്തി പരമാവധി വിട്ടു വീഴ്ചയക്ക് എല്ലാവരും തയ്യാറാവണമെന്നാണ് സിപിഎം മുന്നോട്ട് വെക്കുന്ന നിര്‍ദേശം.

Recommended Video

cmsvideo
കേസുകള്‍ കൂടിയത് ഇവന്മാര്‍ അറിഞ്ഞില്ലേ ?!!! Oneindia Malayalam
പത്ത് സീറ്റുകള്‍ നല്‍കാം

പത്ത് സീറ്റുകള്‍ നല്‍കാം

ജോസിനും ദളിനുമായി പത്ത് സീറ്റുകള്‍ വരെ തങ്ങളുടെ അക്കൗണ്ടില്‍ നിന്നും വിട്ടുനല്‍കാന്‍ സിപിഎം തയ്യാറാണ്. ശേഷിക്കുന്ന സീറ്റുകള്‍ സിപിഐ, ജനതാദള്‍ എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ വിട്ടുനല്‍കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. പാലാ വിട്ടു നല്‍കുന്നതിന് പകരമായി രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനവും സിപിഎം മുന്നോട്ട് വെക്കുന്നു.

 അടിച്ചു മോനെ.. ഒരു കോടി; ഡ്രീം ഇലവന്‍ കളിച്ച് 1 കോടി രൂപ സ്വന്തമാക്കി കണ്ണൂർ സ്വദേശി അടിച്ചു മോനെ.. ഒരു കോടി; ഡ്രീം ഇലവന്‍ കളിച്ച് 1 കോടി രൂപ സ്വന്തമാക്കി കണ്ണൂർ സ്വദേശി

English summary
LDF has to give more than 15 seats to Kerala Congress MLAs and the LJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X