അഞ്ചു ലക്ഷത്തിലേറെ പേര്‍ അണിനിരന്ന് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല; ആവേശമായി നേതാക്കളും സിനിമാ താരങ്ങളും...
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ സാധാരണക്കാര്‍ക്ക് ദുരിതം സമ്മാനിച്ച കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അഞ്ചുലക്ഷത്തിലേറെ പേര്‍ അണിനിരന്ന മനുഷ്യച്ചങ്ങല സൃഷ്ടിച്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.
സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നോട്ട് നിരോധനം കാരണം സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമാണ് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഎസ് അച്യുതാനന്ദന്‍, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഒട്ടേറെ ജനങ്ങളും തിരുവനന്തപുരത്ത് പങ്കെടുത്തു.

തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി കാസര്‍കോട് വരെയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ഇടുക്കി, വയനാട് ജില്ലകളില്‍ പ്രത്യേകം മനുഷ്യച്ചങ്ങലകളും സംഘടിപ്പിച്ചിരുന്നു. ഇന്ദ്രന്‍സ്, ജാസി ഗിഫ്റ്റ്, സജിത മഠത്തില്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖരും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു.












Click it and Unblock the Notifications