ചെങ്കാറ്റ് ആഞ്ഞ് വീശിയപ്പോള്‍ കടപുഴകിയത് നാല് മന്ത്രിമാര്‍
തിരുവനന്തപുപരം: ഇടത് കൊടുങ്കാറ്റില്‍ അടിപതറി മന്ത്രിമാര്‍ വീഴുന്ന കാഴ്ചയാണ് പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍, ജനതാദള്‍ നേതാവ് കെപി മോഹനന്, കെ ബാബു, ജയലക്ഷ്മി തുടങ്ങിവര്‍ പരാജയപ്പെട്ടത് അവര്‍ കുത്തകയാക്കിവെച്ച മണ്ഡലങ്ങളില്‍ നിന്നാണ്.
ഭാഗ്യംകൊണ്ട് മാത്രം മന്ത്രിയായ പികെ ജയലക്ഷ്മിയെ ഇത്തവണ മാനന്തവാടിക്കാര് പിന്തുണച്ചില്ല. ചവറയില്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന അമിത ആത്മവിശ്വാസം ഷിബു ബേബി ജോണിന്റെ പരാജയത്തിന് കാരണമായി. പിആര്‍ കുറുപ്പിന്റെ മകനെന്ന ലേബലും കെപി മോഹനന് തുണയായില്ല. ബാര്‍കോഴ ബാബുവിന് നഷ്ടമാക്കിയത് 25 വര്‍ഷം കുത്തകയാക്കി വച്ച തൃപ്പൂണിത്തുറയാണ്.

ഷിബു ബേബി ജോണ്‍
ആര്‍എസ്പി നേതാവ് ഷിബു ബേബിജോണിന് ചവറയിലെ ജനങ്ങള്‍ തിരിച്ചടി നല്കി. ആര്‍എസ്പിയുടെ കോട്ടയില്‍ നിന്നാണ് ഷിബു ബേബിജോണ്‍ പരാജയപ്പെട്ടത്. 6189 വോട്ടിനാണ് സിഎംപിയുടെ എന്‍ വിജയന്‍പിള്ള പരാജയപ്പെടുത്തിയത്.

കെ ബാബു
ഇരുപത്തഞ്ച് വര്‍ഷമായി കുത്തകയാക്കിവെച്ച തൃപ്പൂണിത്തുറ മണ്ഡലമാണ് കെ ബാബുവിന് കൈവിട്ട് പോയത്. ബാര്‍ കോഴ തന്നെയാണ് ബാബുവിന് വിനയായത്. 4467 വോട്ടിനാണ് എല്‍ഡിഎഫിന്റെ യുവ നേതാവ് സ്വരാജ് കെ ബാബുവിനെ പരാജയപ്പെടുത്തിയത്.

കെപി മോഹനന്
പിആര്‍ കുറുപ്പിന്റെ മകനെന്ന ലേബലും ഇത്തവണ കെപി മോഹനനെ തുണച്ചില്ല. 12291 വോട്ടിനാണ് സിപിഎമ്മിന്റെ കെകെ ശൈലജ കെപിമോഹനനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ കെപ് മോഹനന് മുട്ടുമടക്കി

പികെ ജയലക്ഷ്മി
ഭാഗ്യം കൊണ്ട് മാത്രം മന്ത്രിയായ വ്യക്തിയാണ് പികെ ജയലക്ഷ്മി. എന്നാല്‍ മാനന്തവാടിക്കാര് ഇക്കുറി പികെ ജയലക്ഷ്മിയെ തുണച്ചില്ല. കപട വികസനും അഴിമതിയും ഇനി വേണ്ടെന്ന നിലപാടില്‍ തന്നെയാണ് മാനന്തവാടിക്കാര്
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications