കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കാറ്റ് ആഞ്ഞ് വീശിയപ്പോള്‍ കടപുഴകിയത് നാല് മന്ത്രിമാര്‍

Google Oneindia Malayalam News

തിരുവനന്തപുപരം: ഇടത് കൊടുങ്കാറ്റില്‍ അടിപതറി മന്ത്രിമാര്‍ വീഴുന്ന കാഴ്ചയാണ് പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍, ജനതാദള്‍ നേതാവ് കെപി മോഹനന്‍, കെ ബാബു, ജയലക്ഷ്മി തുടങ്ങിവര്‍ പരാജയപ്പെട്ടത് അവര്‍ കുത്തകയാക്കിവെച്ച മണ്ഡലങ്ങളില്‍ നിന്നാണ്.

ഭാഗ്യംകൊണ്ട് മാത്രം മന്ത്രിയായ പികെ ജയലക്ഷ്മിയെ ഇത്തവണ മാനന്തവാടിക്കാര്‍ പിന്തുണച്ചില്ല. ചവറയില്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന അമിത ആത്മവിശ്വാസം ഷിബു ബേബി ജോണിന്റെ പരാജയത്തിന് കാരണമായി. പിആര്‍ കുറുപ്പിന്റെ മകനെന്ന ലേബലും കെപി മോഹനന് തുണയായില്ല. ബാര്‍കോഴ ബാബുവിന് നഷ്ടമാക്കിയത് 25 വര്‍ഷം കുത്തകയാക്കി വച്ച തൃപ്പൂണിത്തുറയാണ്.

ഷിബു ബേബി ജോണ്‍

ഷിബു ബേബി ജോണ്‍

ആര്‍എസ്പി നേതാവ് ഷിബു ബേബിജോണിന് ചവറയിലെ ജനങ്ങള്‍ തിരിച്ചടി നല്‍കി. ആര്‍എസ്പിയുടെ കോട്ടയില്‍ നിന്നാണ് ഷിബു ബേബിജോണ്‍ പരാജയപ്പെട്ടത്. 6189 വോട്ടിനാണ് സിഎംപിയുടെ എന്‍ വിജയന്‍പിള്ള പരാജയപ്പെടുത്തിയത്.

കെ ബാബു

കെ ബാബു

ഇരുപത്തഞ്ച് വര്‍ഷമായി കുത്തകയാക്കിവെച്ച തൃപ്പൂണിത്തുറ മണ്ഡലമാണ് കെ ബാബുവിന് കൈവിട്ട് പോയത്. ബാര്‍ കോഴ തന്നെയാണ് ബാബുവിന് വിനയായത്. 4467 വോട്ടിനാണ് എല്‍ഡിഎഫിന്റെ യുവ നേതാവ് സ്വരാജ് കെ ബാബുവിനെ പരാജയപ്പെടുത്തിയത്.

കെപി മോഹനന്‍

കെപി മോഹനന്‍

പിആര്‍ കുറുപ്പിന്റെ മകനെന്ന ലേബലും ഇത്തവണ കെപി മോഹനനെ തുണച്ചില്ല. 12291 വോട്ടിനാണ് സിപിഎമ്മിന്റെ കെകെ ശൈലജ കെപിമോഹനനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ കെപ് മോഹനന്‍ മുട്ടുമടക്കി

പികെ ജയലക്ഷ്മി

പികെ ജയലക്ഷ്മി

ഭാഗ്യം കൊണ്ട് മാത്രം മന്ത്രിയായ വ്യക്തിയാണ് പികെ ജയലക്ഷ്മി. എന്നാല്‍ മാനന്തവാടിക്കാര്‍ ഇക്കുറി പികെ ജയലക്ഷ്മിയെ തുണച്ചില്ല. കപട വികസനും അഴിമതിയും ഇനി വേണ്ടെന്ന നിലപാടില്‍ തന്നെയാണ് മാനന്തവാടിക്കാര്‍

English summary
LDF hurricale; Four present ministers uprooded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X