കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രയ്ക്ക് ഉജ്ജ്വല തുടക്കം.. കോടിയേരിയും കാനവും നായകന്മാർ

Google Oneindia Malayalam News

തിരുവനന്തപുരം: ഇടത് മുന്നണിയുടെ ജനജാഗ്രതാ യാത്രയ്ക്ക് തുടക്കം.ബിജെപി നേതൃത്വം നല്‍കുന്ന കേന്ദസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും സംഘപരിവാര്‍ വര്‍ഗീയതയ്ക്കും എതിരെയാണ് ഇടത് മുന്നണി ജനജാഗ്രതാ യാത്ര സംഘടിപ്പിക്കുന്നത്. കാസര്‍കോഡ് നിന്നും തിരുവനന്തപുരത്ത് നിന്നുമായി രണ്ട് യാത്രകളാണ് ഉണ്ടാവുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരാണ് ജാഥകള്‍ നയിക്കുന്നത്. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥ പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോടിയേരി നയിക്കുന്ന ജാഥ മഞ്ചേശ്വരത്ത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം ചെയ്തത്.

ദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽ

ldf

ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ സമ്മര്‍ദ്ദം? പോലീസിൽ നിന്ന് വെളിപ്പെടുത്തൽദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ സമ്മര്‍ദ്ദം? പോലീസിൽ നിന്ന് വെളിപ്പെടുത്തൽ

കാനം നയിക്കുന്ന യാത്ര എറണാകുളത്തും കോടിയേരി നയിക്കുന്ന യാത്ര തൃശൂരിലുമാണ് സമീപിക്കുക. നവംബര്‍ മൂന്നിനാണ് സമാപനം. രണ്ടാഴ്ച സംസ്ഥാനത്ത് പര്യടനം നടത്തുന്ന ജാഥയില്‍ പ്രമുഖ ഇടതുമുന്നണി നേതാക്കള്‍ പങ്കെടുക്കന്നുണ്ട്. കോടിയേരി നയിക്കുന്ന ജാഥയില്‍ സത്യന്‍ മൊകേരി, പിഎം ജോയ്, പികെ രാജന്‍, സ്‌കറിയ തോമസ്, ഇപിആര്‍ വേശാല എന്നിവര്‍ അംഗങ്ങളാണ്. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ എ വിജയരാഘവന്‍, ജോര്‍ജ് തോമസ്, ഉഴമലയ്ക്കല്‍ വേണുഗോപാലന്‍, അഡ്വ. ബാബു കാര്‍ത്തികേയന്‍, പിഎം മാത്യു എന്നിവരാണ് അംഗങ്ങള്‍. ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കുള്ള മറുപടി കൂടിയാണ് ഇടതുപക്ഷത്തിന്റെ ജനജാഗ്രതാ യാത്ര.

English summary
LDF's Janajagratha Yathra started against Sanghparivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X