കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്തും ആലപ്പുഴയിലും ഇടത് തരംഗം.... പ്രേമചന്ദ്രനെ ബാലഗോപാല്‍ മലര്‍ത്തിടയിക്കും!!

Google Oneindia Malayalam News

കൊല്ലം: കേരളത്തിലെ രണ്ട് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മികച്ച ജയം നേടാനാവുമെന്ന് 24 ന്യൂസിന്റെ സര്‍വേ. 24, ലീഡ് കോളേജ് എന്നിവര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. കൊല്ലത്തും, ആലപ്പുഴയിലുമാണ് ഇടതുപക്ഷത്തിന് വലിയ സാധ്യത 24 പ്രവചിക്കുന്നത്. അതേസമയം നിലവില്‍ ഇടതുമുന്നണിക്ക് വലിയ സാധ്യതയില്ലെന്ന് മുമ്പ് വന്ന സര്‍വേകള്‍ പ്രവചിച്ച മണ്ഡലമാണിത്.

എന്നാല്‍ വോട്ട് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വോട്ടര്‍മാരുടെ മനസ്സറിയാന്‍ നടത്തിയ സര്‍വേയെന്നാണ് 24 സര്‍വേയെ കുറിച്ച് അവകാശപ്പെടുന്നത്. ഈ സ്ഥാനാര്‍ത്ഥികള്‍ തന്നെ ഈ രണ്ടിടത്തും വിജയിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇടതുമുന്നണിക്ക് വലിയ ആശ്വാസം നല്‍കുന്ന സര്‍വേയാണ് പുറത്തുവന്നിരിക്കുന്നത്.

കൊല്ലത്ത് അട്ടിമറി

കൊല്ലത്ത് അട്ടിമറി

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ അട്ടിമറി ഇത്തവണ നടക്കുമെന്ന് 24 ന്യൂസിന്റെ പ്രവചനം. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലായിരിക്കും വിജയിക്കുക. അതേസമയം സിപിഎമ്മിന് വ്യക്തിപരമായി സന്തോഷിക്കാനുള്ള അവസരം കൂടിയാണ് ഇത്. ശക്തനായ സ്ഥാനാര്‍ത്ഥിയായി വിലയിരുത്തപ്പെടുന്ന എന്‍കെ പ്രേമചന്ദ്രന് അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

പരനാറി പ്രയോഗം

പരനാറി പ്രയോഗം

കഴിഞ്ഞ തവണ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയ ആര്‍എസ്പിക്കെതിരെ പരനാറി പ്രയോഗം പ്രേമചന്ദ്രന് ഗുണം ചെയ്തിരുന്നു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനായാല്‍ അത് പിണറായിയുടെ വ്യക്തിപരമായ വിജയമായി കണക്കാക്കാം. ആര്‍എസ്പിയുടെ കോട്ടയാണ് കൊല്ലം. അതുകൊണ്ട് നേട്ടത്തിന് ഇരട്ടിമധുരമുണ്ടാകും. എല്‍ഡിഎഫിന് 43 ശതമാനം വോട്ടു ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫിന് 42 ശതമാനം വോട്ടായിരിക്കും ലഭിക്കുക. എന്‍ഡിഎയ്ക്ക് പത്ത് ശതമാനം വോട്ടും പ്രവചിക്കുന്നു.

ആലപ്പുഴയില്‍ ആരിഫ്

ആലപ്പുഴയില്‍ ആരിഫ്

ആലപ്പുഴയില്‍ എഎം ആരിഫ് വമ്പന്‍ ജയം നേടുമെന്നാണ് 24 ന്യൂസിന്റെ പ്രവചനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിപിന് 44 ശതമാനം വോട്ട് വിഹിതം ലഭിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് 38 ശതമാനം വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന് 13 ശതമാനവുമാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിചാരിച്ചതിലും വലിയ നേട്ടമാണ് ആലപ്പുഴയില്‍ ലബിക്കാന്‍ പോകുന്നതെന്ന് സര്‍വേ പറയുന്നു.

നേരത്തെയുള്ള സ്ഥാനാര്‍ത്ഥി

നേരത്തെയുള്ള സ്ഥാനാര്‍ത്ഥി

മണ്ഡലത്തില്‍ നേരത്തെ തന്നെ ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് ഗുണകരമായെന്ന് സര്‍വേ പറയുന്നു. വളരെ നേരത്തെ തന്നെ പ്രചാരണം തുടങ്ങാനും ആരിഫിന് സാധിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ അദ്ദേഹത്തിന് കൂടുതലായി ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും പ്രചാരണത്തിനുമൊക്കെ കാലതാമസം എടുത്തത് വലിയ തിരിച്ചടിയായി മാറിയെന്നാണ് സൂചന. ആറ് ശതമാനം വോട്ടിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.

ഇടത് തരംഗം

ഇടത് തരംഗം

രണ്ട് മണ്ഡലങ്ങളിലും ഇടത് തരംഗമുണ്ടാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കാന്‍ സാധ്യതയുള്ള മണ്ഡലമായിട്ടും ഇവിടെ എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കുന്നത് സിപിഎമ്മിന് ആശ്വസിക്കാവുന്ന ഘടകമാണ്. മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സര്‍വേ പറയുന്നു.അതേസമയം കെസി വേണുഗോപാല്‍ മികച്ച വിജയം നേടിയ മണ്ഡലം കൈവിടുന്നത് കോണ്‍ഗ്രസ് വന്‍ തിരിച്ചടിയാണ്.

കൊല്ലം ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

യുപിയില്‍ 42 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് പ്രതീക്ഷ.... കോണ്‍ഗ്രസിന് 30 സീറ്റുകളില്‍ വിജയസാധ്യതയുപിയില്‍ 42 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് പ്രതീക്ഷ.... കോണ്‍ഗ്രസിന് 30 സീറ്റുകളില്‍ വിജയസാധ്യത

English summary
ldf make gains in kollam and alappuzha predicts 24 news survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X