Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി

തിരുവനന്തപുരം: ജനക്ഷേമപരമായ പ്രഖ്യാപനങ്ങളുമായി ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി ഉറപ്പ്, കേവല ദാരിദ്ര്യം ഇല്ലായ്മ ചെയ്യും, സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി, കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ് തുടങ്ങി നിരവധി പ്രഖ്യാപനങ്ങളുമായാണ് എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

50 ശതമാനം സ്ത്രീകൾക്ക് ജോലി

കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സംരംഭകർ പ്രാദേശിക തൊഴിലുകളിൽ സ്ത്രീകളെ തെരഞ്ഞെടുത്താൽ അവർക്കുള്ള നൈപുണി പരിശീലനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നൽകും. സാമൂഹ്യപിന്തുണ കുടുംബശ്രീ ഉറപ്പുവരുത്തും.

എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ

ഈ വേതനാധിഷ്ഠിത തൊഴിലുകൾക്കു പുറമേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണം, സാങ്കേതിക സേവനങ്ങൾ, വാതിൽപ്പടി വിപണനം തുടങ്ങി സേവന സംരംഭ ശൃംഖലകളും സ്വയംതൊഴിൽ സംരംഭങ്ങളും ആരംഭിക്കും. ഇതുവഴി അഞ്ചാം വർഷം ആകുമ്പോഴേക്കും 25000-ത്തോളം കോടി രൂപ അധികവരുമാനമായി താഴ്ന്ന-ഇടത്തരം കുടുംബങ്ങൾക്കു ലഭ്യമാകും. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് വർക്ക് നിയർ ഹോമുകളിൽ ജോലിയെടുക്കാനുള്ള അവസരം സൃഷ്ടിക്കും.

LDF Manifesto

കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്

2025-26 അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കുന്ന 60,000 വിദ്യാർത്ഥികൾക്ക് വിജ്ഞാന കേരളവുമായി ബന്ധപ്പെട്ട് കാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. വിവിധ കമ്പനികളിലെ തൊഴിലുകളുമായി ബന്ധപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൈപുണി വികസന കേന്ദ്രങ്ങളുടെ മുൻകൈയിൽ നടത്തിയ പരിശീലനത്തിന്റെ നേട്ടമാണിത്. ഈ വിജയകരമായ മാതൃക സാർവ്വത്രികമാക്കും. തൊഴിൽ പരിശീലനം കരിക്കുലത്തിന്റെ ഭാഗമാകും. നൈപുണി പരിശീലനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് ലഭ്യമാക്കും. വിജ്ഞാന കേരളത്തിന്റെ ഭാഗമായി മെന്റർമാരുടെ സന്നദ്ധസേന രൂപീകരിക്കും.

മിഷൻ 1000

1000 നാനോ മൈക്രോ സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങൾ ആക്കി ഉയർത്തുന്നതിന് പദ്ധതി ആവിഷ്കരിക്കും. അവയെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ അധിഷ്ഠിതമാക്കി നവീകരിക്കും. ചെറുകിട വ്യവസായ പ്രോത്സാഹനാർത്ഥം നടപ്പാക്കിയ ഏകജാലക സംവിധാനം, പലിശ സബ്സിഡി, സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ, പ്രത്യേക പിന്തുണാ സംവിധാനങ്ങൾ എന്നിവ തുടരും.

'പിണറായിയെ സതീശന്‍ മൂക്ക് കൊണ്ട് റൃത്വിക് റോഷന്‍ എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ
'പിണറായിയെ സതീശന്‍ മൂക്ക് കൊണ്ട് റൃത്വിക് റോഷന്‍ എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ

പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം

കയർ, കശുവണ്ടി, കൈത്തറി, പനമ്പ് എന്നീ വ്യവസായങ്ങൾ സംബന്ധിച്ച് വിളിച്ചുചേർത്ത കോൺക്ലേവുകളിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഈ വ്യവസായങ്ങളെ നവീകരിക്കുന്നതിനും ഉല്പന്നങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കും. അസംസ്കൃത വസ്തുക്കളായ ചകിരി, തോട്ടണ്ടി, നൂല്, മുള തുടങ്ങിയവയുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കും. യന്ത്രവൽക്കരണം വിപുലപ്പെടുത്തും. കേരള ബ്രാൻഡിൽ ഇവ വിൽക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇൻകം സപ്പോർട്ട് സ്കീമിന്റെ തുക വർദ്ധിപ്പിക്കും.

കേവല ദാരിദ്ര്യ നിർമ്മാർജ്ജനം

ഏറ്റവും ദരിദ്രരായ ഏതാണ്ട് അഞ്ച് ലക്ഷം കുടുംബങ്ങളെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും. പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, ആശ്രയ പദ്ധതിക്കാർ, അന്ത്യോദയ കാർഡുകാർ തുടങ്ങിയവരുടെ പരിഗണന ഉറപ്പുവരുത്തും.

ആരോഗ്യകരമായ വാർദ്ധക്യം

കുട്ടികളുടെ കാര്യത്തിലെന്നപോലെ മുതിർന്ന പൗരന്മാരുടെ പരിരക്ഷയിലും ഒരു സാമൂഹ്യ മാതൃക ലോകത്തിനു മുന്നിൽ സൃഷ്ടിക്കും. വിവിധ സർക്കാർ സ്കീമുകളും പ്രാദേശികതലത്തിൽ സംയോജിപ്പിച്ച് കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷയും മറ്റു വയോജനങ്ങൾക്ക് ആരോഗ്യകരവും ആനന്ദകരവുമായ ജീവിതം ഉറപ്പുവരുത്തും.

വെളിച്ചം പരക്കും

പവർകട്ടില്ലാത്ത കേരളം തുടരും. വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം ചെറുക്കും. പ്രസരണ-വിതരണ നഷ്ടം കുറയ്ക്കും.

കെഎസ്ആർടിസിക്ക് ബജറ്റ് പിന്തുണ തുടരും. ശമ്പളവും പെൻഷനും പരിഷ്ക്കരിക്കും.

നഗരങ്ങളിലെ കുരുക്കഴിക്കും. എല്ലാ പ്രധാന പട്ടണങ്ങൾക്കും ബൈപ്പാസ് നിർമ്മിക്കും. റെയിൽവേ ക്രോസിംഗ് ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും.

അവശേഷിക്കുന്ന കുടുംബങ്ങൾക്ക് കൂടി ലൈഫ് മിഷൻ 2.0 വഴി വീട് നൽകും. കേരളത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനം.

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കും.

അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കും. ശമ്പള പരിഷ്കരണവും ഡിഎ കുടിശ്ശിക വിതരണവും സമയബന്ധിതമായി നടപ്പാക്കും.

2031ൽ കേരളത്തെ ഉയർന്ന-ഇടത്തരം വരുമാന രാജ്യത്തിന് തുല്യമായ സമ്പദ്ഘടനയാക്കി മാറ്റും. സാമ്പത്തിക വരുമാനത്തിലെ വർദ്ധനയുടെ നേട്ടം കേരളത്തിലെ എല്ലാ പൗരന്മാർക്കും. വിജ്ഞാന സമ്പദ്ഘടയിലേക്കുള്ള പരിവർത്തനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ.

തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. അതോടൊപ്പം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി മുൻകാലങ്ങളിലെന്നപോലെ തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനുള്ള അധികപണം കണ്ടെത്തും.

പശ്ചാത്തലസൗകര്യങ്ങൾ, പുതിയ ടൂറിസം ഉല്പന്നങ്ങൾ, ഡെസ്റ്റിനേഷനുകൾ, ഇടനാഴികൾ, എന്നിവ സൃഷ്ടിക്കും.

2031 ൽ 5 കോടി ആഭ്യന്തര ടൂറിസ്റ്റുകളെയും 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെയും കേരളത്തിലേക്ക് ആകർഷിക്കും.

പുരയിട കൃഷിക്ക് ഫാം പ്ലാനുകൾ ആവിഷ്കരിക്കും

നെല്ലിന്റെ താങ്ങുവില ഉയർത്തും, പച്ചക്കറികളുടെ താങ്ങുവില ഉയർത്തും, റബറിന്റെ താങ്ങുവില ഉയർത്തും. നെല്ലിന്റെ താങ്ങുവില സംഭരണ വേളയിൽ തന്നെ നൽകും. പച്ചക്കറിക്ക് സംഭരണവില ഏർപ്പെടുത്താൻ എല്ലാ പഞ്ചായത്തിലും വിപണന ഏജൻസി.

തോട്ടവിളകൾക്ക് പുതിയ കർമ്മപരിപാടി

ബാങ്ക് വായ്പകൾ, പുനർനടീൽ സബ്സിഡി, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, വിളവെടുപ്പ് വരെയുള്ള കാലയളവിലെ സഹായങ്ങൾ എന്നിവ സംയോജിപ്പിച്ച ഒരു സമഗ്ര പുനർനടീൽ മിഷൻ സംസ്ഥാനം രൂപം നൽകും. ലയങ്ങൾ പുനർനിർമ്മിക്കും. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിപുലീകരിക്കും.

കാടിനു പുറത്ത് ജനവാസ മേഖലകളിലെ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തും

കേരളവും വിജ്ഞാന വ്യവസായ ബ്രാൻഡും

ചവറ - കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോർ ആരംഭിക്കും. ഇതിനു പുറമേ പ്രതിരോധ ക്ലസ്റ്റർ (തിരുവനന്തപുരം), ഗ്ലോബൽ സിറ്റി (കൊച്ചി), ബയോടെക് & ലൈഫ് സയൻസ് സിറ്റി (കോഴിക്കോട്, മലപ്പുറം), ESDM & പവർ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്യാമ്പസ് (കണ്ണൂർ), മെഗാ ഭക്ഷ്യ സംസ്കരണ പാർക്ക് (കൊല്ലം), മെഡിക്കൽ ബയോട്ടിക് ഹബ് (തിരുവനന്തപുരം), സൈബർ വാലി (കൊച്ചി), ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫിൻ തുടങ്ങിയ ഇന്നവേഷൻ ഹബ്ബുകൾ സ്ഥാപിക്കും.

എല്ലാ ജില്ലകളിലും ഒട്ടനവധി ചെറുകിട പാർക്കുകളും ജോബ് സെന്ററുകളും സ്ഥാപിക്കും. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം അഞ്ച് വർഷംകൊണ്ട് ഉണ്ടാകും. സംസ്ഥാന വരുമാനത്തിൽ മാനുഫാക്ച്ചറിംഗ് വ്യവസായത്തിന്റെ വിഹിതം 2015-16-ൽ 10.14 ശതമാനവും 2024-25-ൽ 13 ശതമാനവും ആയിരുന്നു. 2031-ൽ 16 ശതമാനമായി ഉയരും.

രാജ്യത്തെ ഏറ്റവും നല്ല സ്റ്റാർട്ട് അപ്പ് ആവാസവ്യവസ്ഥ

2017-18 ൽ 800 ആയിരുന്ന സ്റ്റാർട്ട് അപ്പുകളുടെ എണ്ണം 2024-25 ൽ 6477 ആയി വർദ്ധിച്ചു. ഈ കാലയളവിൽ, തൊഴിൽ 28,000 ൽ നിന്ന് 64,870 ആയി വർദ്ധിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ ഒന്നരലക്ഷം പേർക്ക് തൊഴിൽ നൽകുന്ന രീതിയിൽ സ്റ്റാർട്ട് അപ്പുകൾ വിപുലപ്പെടുത്തും. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC) 40-ൽ നിന്നും 120 ആയി വർദ്ധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് ഉയർന്ന നിലവാരമുള്ള ജോലി സൃഷ്ടിക്കും.

പൊതുമേഖലയെ വിപുലപ്പെടുത്തും

2015-16-ൽ 2000-ത്തിൽപ്പരം കോടി രൂപ ടേൺ ഓവറും പ്രവർത്തന നഷ്ടത്തിലും ആയിരുന്ന പൊതുമേഖലാ 2024-25-ൽ 5000-ത്തിൽപ്പരം കോടി രൂപ ടേൺ ഓവറും 134 കോടി രൂപ പ്രവർത്തന ലാഭവും സൃഷ്ടിച്ചു. 2031-ൽ ടേൺ ഓവർ 10000 കോടി രൂപയായി ഉയർത്തും. എല്ലാ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ലാഭകരമാക്കും.

മനുഷ്യ-വന്യജീവി സംഘർഷം

വന്യമൃഗങ്ങളെ വനത്തിനുള്ളിൽതന്നെ നിലനിർത്തുന്നതിനാവശ്യമായ വെള്ളവും ഫലവൃക്ഷങ്ങളും വനത്തിനുള്ളിൽ ഉറപ്പുവരുത്തും. കാടിനു പുറത്ത് ജനവാസ മേഖലകളിലെ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തും. വനാതിർത്തികളിൽ കിടങ്ങ്, ഇലക്ട്രിക് ഫെൻസിംഗ്, ഭിത്തി, നാരകം പോലുള്ള വിളകളുടെ ജൈവബഫർ സോണുകൾ, തേനീച്ച വേലി തുടങ്ങിയ വിവിധങ്ങളായ പ്രതിരോധ മാർഗ്ഗങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ സൃഷ്ടിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികപണം അനുവദിച്ച് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+