കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയ്ക്ക് കണക്കിന് കൊടുത്ത് പിണറായി! ഘടകക്ഷികളും പിന്തുണച്ചു! കാനവും കൂട്ടരും ശരിക്കും വിയർത്തു...

മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ നിലപാട് ഒരുതരത്തിലും അംഗകരിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയുണ്ടായ വിവാദങ്ങളിൽ സിപിഐയ്ക്ക് രൂക്ഷ വിമർശനം. ഞായറാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ സിപിഐയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

ജിഷയുടെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തി, 60000 രൂപയുടെ വാച്ച് വാങ്ങി! സത്യം ഇതാണ്...ജിഷയുടെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തി, 60000 രൂപയുടെ വാച്ച് വാങ്ങി! സത്യം ഇതാണ്...

ഇനിയൊന്നും താങ്ങാൻ വയ്യ? ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു! താരസംഘടനയെ ഇനി ആരു നയിക്കുംഇനിയൊന്നും താങ്ങാൻ വയ്യ? ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു! താരസംഘടനയെ ഇനി ആരു നയിക്കും

മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ നിലപാട് ഒരുതരത്തിലും അംഗകരിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. യോഗം ബഹിഷ്ക്കരിച്ചതിലൂടെ സിപിഐ മുന്നണി മര്യാദകൾ ലംഘിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയുണ്ടായ വിവാദങ്ങളായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയം.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

ഞായറാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് സിപിഐയ്ക്കെതിരെ എല്ലാ ഘടകകക്ഷികളും രൂക്ഷ വിമർശനമുന്നയിച്ചത്. തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയുണ്ടായ വിവാദങ്ങളായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയം. സർക്കാരിനെ പ്രതിരോധത്തിലാക്കിയ സിപിഐ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും രൂക്ഷമായി വിമർശിച്ചു.

അംഗീകരിക്കാനാകില്ല..

അംഗീകരിക്കാനാകില്ല..

സിപിഐ നിലപാട് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും, മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നതിലൂടെ സിപിഐ മുന്നണി മര്യാദകൾ ലംഘിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടിയേരിയും...

കോടിയേരിയും...

മുഖ്യമന്ത്രി നടത്തിയ വിമർശനത്തെ മറ്റു ഘടകക്ഷികൾ കൂടി പിന്തുണച്ചതോടെ എൽഡിഎഫ് യോഗത്തിൽ സിപിഐ പ്രതിരോധത്തിലായി. ഇതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണനും സിപിഐക്കെതിരെ രൂക്ഷ വിമർശനമാണുന്നയിച്ചത്. തോമസ് ചാണ്ടി രാജിവെയ്ക്കുമെന്ന കാര്യം നേരത്തെ തന്നെ സിപിഐയെ അറിയിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.

സിപിഐ പറഞ്ഞത്...

സിപിഐ പറഞ്ഞത്...

മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ രൂക്ഷ വിമർശനത്തിന് സിപിഐ നേതാക്കൾ എൽഡിഎഫ് യോഗത്തിൽ വിശദീകരണവും നൽകി. കോടതി പരാമർശം നേരിട്ട മന്ത്രി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നത് ശരിയല്ല എന്നു തോന്നിയത് കൊണ്ടാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നായിരുന്നു സിപിഐയുടെ വിശദീകരണം.

English summary
ldf meeting;pinarayi and kodiyeri against cpi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X