കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു

Google Oneindia Malayalam News

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഭരണം മറിച്ചിടാനൊരുങ്ങി പ്രതിപക്ഷത്തിന്‍റെ നാടകീയ നീക്കങ്ങള്‍. മേയര്‍ സൗമിനി ജയനെതിരെ അവിശ്വസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ഇന്നലെ ജില്ലാ വരണാധികരിയായ കളക്ടര്‍ക്ക് നോട്ടീസ് നല്‍‌കി. മേയര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

ഒരുമിച്ച് നിന്നാല്‍ അവിശ്വാസ പ്രമേയം മറികടക്കാന്‍ യുഡിഎഫിന് എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ കൗണ്‍സിലില്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. പ്രതിപക്ഷം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചിലര്‍ നല്‍കിയ അനുകൂല നിലപാടിന്‍റെ പിന്‍ബലത്തിലാണെന്ന ചര്‍ച്ചയും കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

കണ്ണൂരില്‍

കണ്ണൂരില്‍

കോണ്‍ഗ്രസ് വിമതനായ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് കോണ്‍ഗ്രസിനൊപ്പും നിന്നതോടെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുകയും സിപിഎമ്മിന് ഭരണം നഷ്ടമാവുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി മേയര്‍ക്കെതിരെ ഇടത് മുന്നണി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൽ അടുത്ത മാസം രണ്ടിനും വോട്ടെടുപ്പ് നടക്കും.

കൊച്ചിയില്‍

കൊച്ചിയില്‍

കണ്ണൂരില്‍ മേയർ തെരഞ്ഞെടുപ്പ് സെപ്തംബർ നാലിനാണ് നടക്കുക. നിലവില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ഉള്ളത്. ‌ഏതുവിധേനയും നഷ്ടപ്പെട്ട കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനാണ് ഇടത്ശ്രമം. ഇതിന് പിന്നാലെയാണ് കൊച്ചിയിലും പ്രതിപക്ഷത്തിന്‍രെ അവിശ്വാസ പ്രമേയ നീക്കം ഉണ്ടാവുന്നത്.

ഭരണ സ്തംഭനം

ഭരണ സ്തംഭനം

കോർപ്പറേഷനിൽ ഭരണ സ്തംഭനം ആണെന്ന ആരോപണമുയര്‍ത്തിയാണ് ഇടത് പക്ഷം യുഡിഎഫ്‌ മേയർ സൗമിനി ജെയിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. 34 പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ട നോട്ടീസാണ് ഇന്നലെ ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. 72 അംഗങ്ങൾ ഉള്ള കൗൺസിലിൽ ഭരണ കക്ഷിക്ക് 38 അംഗങ്ങളുടെ പിന്തുണ ഉണ്ട്.

മേയര്‍ മാറണം

മേയര്‍ മാറണം

പ്രതിപക്ഷത്തിന്‍റെ അവിശ്വാസത്തിന്‍റെ മുനയില്‍ നിര്‍ത്തി മേയര്‍ മാറ്റത്തിന് കളം ഒരുക്കാമെന്ന ചിലരുടെ ആഗ്രഹമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. പ്രതിപക്ഷ കൊണ്ടുവരുന്ന അവിശ്വാസത്തെ നേരിടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മേയര്‍ മാറ്റത്തിനുള്ള അജന്‍ഡ കൂടി എടുത്തിടാനാണ് എ ഗ്രൂപ്പിലെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ നീക്കം.

ഡെപ്യൂട്ടി മേയര്‍ ഒഴിയേണ്ടി വരും

ഡെപ്യൂട്ടി മേയര്‍ ഒഴിയേണ്ടി വരും

അവിശ്വാസത്തെ മറികടക്കുന്നതിനൊപ്പം മേയറുടെ രാജി എന്ന ആവശ്യമാവും അവര്‍ മുന്നോട്ടുവെയ്ക്കുക. എറണാകുളം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദാണ്. ഡിസിസി പ്രസിഡന്‍റ് കൂടിയായ വിനോദ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം കൂടി മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

കൈയിലുള്ളത് നഷ്ടപ്പെടുമോ

കൈയിലുള്ളത് നഷ്ടപ്പെടുമോ

പുതിയ ഡെപ്യൂട്ടി മേയറെ കണ്ടുപിടിക്കുന്നതിനോടൊപ്പം മേയര്‍ അടക്കം മൊത്തം ടീമും മാറണമെന്ന ആവശ്യമാണ് മേയര്‍ മാറ്റത്തിനായി നീക്കം നടത്തുന്നവര്‍ മുന്നോട്ടു വെക്കുന്ന ആവശ്യം. എന്നാല്‍ സഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങിയാല്‍ കൈയിലുള്ള അധികാരം നഷ്ടമായേക്കുമെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.

എട്ട്‌ കോൺഗ്രസ് കൗൺസിലർമാർ

എട്ട്‌ കോൺഗ്രസ് കൗൺസിലർമാർ

നഷ്ടപ്പെട്ടിരുന്നു. മറ്റൊരു സ്ഥിരം സമിതിയില്‍ നിന്ന് ഒരംഗത്തെ രാജിവെപ്പിച്ച് ആരോഗ്യ സ്ഥിരംസമിയിതിലേക്ക് കോണ്‍ഗ്രസ് മത്സരിപ്പിച്ചെങ്കിലും രണ്ട് പാര്‍ട്ടി അംഗങ്ങള്‍തന്നെ വോട്ട് മാറ്റി ചെയ്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. അവിശ്വാസത്തിനായി പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആവശ്യത്തിന് അനുകൂലമായി എട്ട്‌ കോൺഗ്രസ് കൗൺസിലർമാർ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു.

കെപിസിസി ഇടപെടണം

കെപിസിസി ഇടപെടണം

പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിന്റെ മറവിൽ, കോൺഗ്രസിനുള്ളിൽ ചില പകപോക്കലുകള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. അത് ഭരണം നഷ്ടപ്പെടുന്നതിനും തുടര്‍ഭരണ സാധ്യതകള്‍ ഇല്ലാതാക്കുന്നതിലേക്കും എത്തിക്കുമെന്ന് വിശ്വസിക്കുന്നവാരാണ് കോണ്‍ഗ്രസില്‍ കൂടുതല്‍. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് കെപിസിസിയുടെ കര്‍ശന ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർദ്ധന; റിപ്പോർട്ട്

English summary
ldf move no confidence motion against kochi meyer soumini jain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X