Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത്

കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തിൽ തുടര്‍ഭരണം പ്രവചിച്ച് വോട്ട് വൈബ് കേരള പോള്‍ സര്‍വ്വേ ഫലം. ന്യൂസ് 18 കേരള സംഘടിപ്പിച്ച അഭിപ്രായ സര്‍വ്വേയിലാണ് ഭരണകക്ഷിയായ ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. 71 സീറ്റ് വരെ എല്‍ഡിഎഫിന് ലഭിച്ചേക്കാം. യുഡിഎഫിന് 67 സീറ്റുകളാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. 3 സീറ്റുകളുടെ വരെ വ്യത്യാസം കുറവോ കൂടുതലോ ഇരുമുന്നണികള്‍ക്കും വന്നേക്കാം എന്നും സര്‍വ്വേ പറയുന്നു.

എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും വോട്ട് വൈബ് പോള്‍ സര്‍വ്വേ പ്രവചിക്കുന്നു. സര്‍ക്കാരിന്റെ 5 വര്‍ഷത്തെ പ്രവര്‍ത്തനം വളരെ മികച്ചത് എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 32.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടിട്ടുളളത്. മികച്ചത് എന്ന് 7.3 ശതമാനം പേരും ശരാശരിയെന്ന് 12.3 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഇടത് സര്‍ക്കാര്‍ ഭരണം മോശമാണെന്ന് 18.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 20.1 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 7.4 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം ഇല്ലെന്നും പറഞ്ഞിരിക്കുന്നു. അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് നേരിയ മുന്‍തൂക്കത്തോടെ പിണറായി വിജയന്‍ തന്നെയാണ് ഒന്നാമത് എത്തിയിരിക്കുന്നത്.

ldf

29.2 ശതമാനം ആളുകളാണ് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ തന്നെ തുടരണം എന്ന് പറഞ്ഞിരിക്കുന്നത്. 29 ശതമാനം പേര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു. 10.8 ശതമാനം പേരുടെ പിന്തുണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്.

കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം വിലക്കയറ്റം ആണെന്നാണ് 19.7 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തൊഴിലില്ലായ്മ ആണ് പ്രധാന പ്രശ്‌നമെന്ന് 15.6 ശതമാനം പേരും അഴിമതി ആണെന്ന് 14.3 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. 12 7 ശതമാനം പേര്‍ മദ്യവും മയക്കുമരുന്നുമാണെന്നും 9.3 ശതമാനം പേര്‍ ക്രമസമാധാന പ്രശ്‌നമാണെന്നും പറഞ്ഞിരിക്കുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയമാണെന്ന് പറഞ്ഞിരിക്കുന്നത് 4.3 ശതമാനം ആളുകള്‍ മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+