കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ ഒറ്റക്കെട്ടായി കേരളം: മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്ന് ലക്ഷങ്ങള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമ ഭേഗതിക്കെതിരായി എല്‍ഡിഎഫ് സംഘടിപ്പിച്ച ‌മനുഷ്യ മഹാശ്യംഖലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍. കാസര്‍കോട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് മനുഷ്യ മഹാശ്യംഖലയില്‍ ആദ്യ കണ്ണിയായത്. തിരുവനന്തപുരം കളിയാക്കവിളയില്‍ എംഎ ബേബി ശ്യംഖലയിലെ അവാസന കണ്ണിയായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നടക്കം വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് ശ്യംഖലയില്‍ ഉണ്ടായത്.

ബിജെപിയില്‍ ലയിക്കാന്‍ പോയ ജെവിഎമ്മിന് തിരിച്ചടി; 2 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുബിജെപിയില്‍ ലയിക്കാന്‍ പോയ ജെവിഎമ്മിന് തിരിച്ചടി; 2 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് കാനം രാജേന്ദ്രനും ശൃംഖലയില്‍ അണിചേര്‍ന്നത്. കൃത്യം നാല് മണിക്ക് ഭരണ ഘടനയുടെ ആമുഖം വായിച്ച് പരിപാടിക്ക് തുടക്കമായി. അതിന് ശേഷം ഭരണ ഘടനാ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. കലാ-സാസ്കാരിക-മത-സാമുദായിക രംഗത്ത് നിന്നുള്ള പ്രമുഖര്‍ ശൃംഖലയില്‍ അണിചേര്‍ന്നു. കശ്മീരില്‍ നിന്നുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമി മലപ്പുറത്ത് നിന്നാണ് അണിചേര്‍ന്നത്.

ldf

സമസ്‍ത എപി വിഭാഗം നേതാക്കളും കാസര്‍കോട് ശൃംഖലയില്‍ ചേരുന്നുണ്ട്. മുജാഹിദ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ കോഴിക്കോടാണ് പരിപാടിയില്‍ അണിചേര്‍ന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരേയുള്ള 620 കിലോ മീറ്റര്‍ ദൂരത്തില്‍ 70 ലക്ഷത്തോളം ആളുകള്‍ ശൃംഗലയില്‍ അണിനിരക്കുമെന്നായിരുന്നു ഇടതുമുന്നണി നേരത്തെ അഭിപ്രായപ്പെട്ടത്.

കെ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി; ഒരിക്കല്‍ വിട്ടുപോയവരേയും സ്വീകരിച്ച പാര്‍ട്ടിയാണ്കെ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി; ഒരിക്കല്‍ വിട്ടുപോയവരേയും സ്വീകരിച്ച പാര്‍ട്ടിയാണ്

English summary
ldf protest against citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X